Headlines

Webdesk

24 മണിക്കൂറിനിടെ 68,020 പേർക്ക് കൂടി കൊവിഡ്; 291 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 1,20,39,644 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32,231 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 291 പേർ കൊവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു. ഇതിനോടകം 1,13,55,993 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,61,843 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് നിലവിൽ 5,21,808 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 6,05,30,435 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 28 വരെ 24,18,64,161…

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,360 രൂപയായി 4170 രൂപയാണ് ഗ്രാമിന്റെ വില. മാർച്ച് ഒന്നിന് 34,440 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഒരു മാസത്തിനിടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1729 ഡോളറായി.

Read More

വിവാദമായ ഡൽഹി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; ഡൽഹി സർക്കാരിനെ കടലാസ് സർക്കാരാക്കി കേന്ദ്രം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സംസ്ഥാന സർക്കാരിനേക്കാൾ കൂടുതൽ അധികാരം കേന്ദ്രത്തിന്റെ ലഫ്റ്റനന്റ് ഗവർണർക്ക് നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഡൽഹി സർക്കാരിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിർപ്പ് വകവെക്കാതെയാണ് ബിജെപിയുടെ നയം നിയമമാക്കി രാഷ്ട്രപതി മാറ്റിയത്. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. കെജ്രിവാൾ സർക്കാരിന് കനത്ത തിരിച്ചടിയാണ് ബിൽ നിയമമായി മാറിയത്. ബില്ല് നിയമമായി മാറിയതോടെ ഡൽഹി സർക്കാർ കടലാസ് സർക്കാരായി മാറി. സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളിലും…

Read More

എസ്എസ്എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റ് വിതരണം ഇന്നു മുതല്‍

എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. സ്കൂളുകളില്‍ നിന്ന് ഹോള്‍ ടിക്കറ്റുകള്‍ എത്തി വാങ്ങേണ്ടത്. സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യുക. ജില്ലകളില്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠന നിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റ് വിതരണവും തുടങ്ങി കഴിഞ്ഞു. ഇതിനായി രക്ഷിതാക്കള്‍ വര്‍ക്ക് ഷീറ്റുകള്‍ വാങ്ങി പൂരിപ്പിച്ച് നല്‍കേണ്ടിവരും….

Read More

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. പാലത്തുങ്കര സഫാ മന്‍സിലില്‍ സല്‍മത്ത്(38) ആണ് മരിച്ചത്. എഴുമാസം ഗര്‍ഭിണിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയിലുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. എറമുള്ളാന്റെയും നഫീസയുടെയും മകളാണ്. ഭര്‍ത്താവ്: സുബൈര്‍(പള്ളിപ്പറമ്പ്). മക്കള്‍: ഷിഫാന, റഫ, ഫര്‍ഹ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, ശിഹാബുദ്ദീന്‍, ഖൈറുന്നിസ, സഹീറ.  

Read More

കോൺഗ്രസ് നേരത്തെ സമ്പന്ന പാർട്ടിയായിരുന്നു; ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ: എ കെ ആന്റണി

കോൺഗ്രസ് നേരത്തെ സമ്പന്നമായ പാർട്ടിയായിരുന്നുവെന്ന് എ കെ ആന്റണി. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അത് കാണുന്നുണ്ട്. സാധാരണ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിലാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാകുക, എന്നാൽ ഇത്തവണ കലാപം സിപിഎമ്മിലാണ് 2004ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ ഉപേക്ഷിച്ചതാണ്. 2022ൽ രാജ്യസഭാ കാലാവധി പൂർത്തിയാകുന്നതോടെ പാർലമെന്ററി രാഷ്ട്രീയവും ഉപേക്ഷിക്കും. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേം തീരുമാനിക്കും മുഖ്യമന്ത്രി സ്ഥാനം ആർക്കും ഉറപ്പു കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏകകണ്ഠമായി തീരുമാനം…

Read More

പരമ്പരയാകെ സിക്‌സർ മേളം; ഇംഗ്ലണ്ട്-ഏകദിന പരമ്പരക്ക് റെക്കോർഡ്

റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര. നാലോ അതിൽ കുറവോ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരകളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പിറന്ന പരമ്പരയായിരുന്നുവിത്. 63 സിക്‌സറുകളാണ് മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ടീമുകളും കൂടി അടിച്ചു കൂട്ടിയത്. 14 സിക്‌സറുകൾ നേടിയ ഇംഗ്ലീഷ് താരം ജോണി ബെയിർസ്‌റ്റോയാണ് വെടിക്കെട്ടിന് നേതൃത്വം നൽകിയത്. ഇന്ത്യൻ താരം റിഷഭ് പന്ത് 11 സിക്‌സറുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി പന്ത് വെറും രണ്ട് മത്സരങ്ങളിൽ നിന്നാണ് 11 സിക്‌സറുകൾ സ്വന്തമാക്കിയത്. ബെൻ…

Read More

ആഴക്കടൽ മത്സ്യബന്ധന വിവാദം: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കൊല്ലം രൂപത

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി നുണകൾ ആവർത്തിക്കുന്നു. ബിഷപിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാനരഹിതവുമാണ് ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മീഷൻ ആവശ്യപ്പെട്ടു.

Read More

സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. പരാതികൾ പറയേണ്ട വേദിയിൽ പറയും. സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും രാമചന്ദ്രൻ പറഞ്ഞു യുഡിഎഫ് ഇത്തവണ നൂറ് സീറ്റെങ്കിലും നേടും. വടകരയിൽ രമയുടെ സ്ഥാനാർഥിത്വത്തിൽ ഒരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. രമ സ്ഥാനാർഥിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതാണ്. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

Read More

സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. പരാതികൾ പറയേണ്ട വേദിയിൽ പറയും. സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും രാമചന്ദ്രൻ പറഞ്ഞു യുഡിഎഫ് ഇത്തവണ നൂറ് സീറ്റെങ്കിലും നേടും. വടകരയിൽ രമയുടെ സ്ഥാനാർഥിത്വത്തിൽ ഒരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. രമ സ്ഥാനാർഥിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതാണ്. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

Read More