Headlines

Webdesk

എട്ട് വയസുകാരനെ മുതല വിഴുങ്ങി; മുതലയുടെ വയറുകീറി മൃതദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയിലെ കിഴക്കന്‍ കാലിമന്തന്‍ പ്രവിശ്യയില്‍ ബോര്‍ണിയോ ദ്വീപിലെ നദിയില്‍ നീന്തുന്നതിനിടെ എട്ട് വയസുകാരനെ മുതല വിഴുങ്ങി. ബുധനാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. ദിമാസ് മുല്‍ക്കന്‍ സപുത്ര എന്ന എട്ടു വയസുകാരനാണ് സഹോദരനൊപ്പം വീടിനടുത്തുള്ള നദിയില്‍ നീന്തിക്കളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടിയെ മുതല വിഴുങ്ങുന്നത് കണ്ട് വീടിന് സമീപത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഓടിയെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മുതല രക്ഷപ്പെട്ടിരുന്നു. മുതലയെ പിന്തുടര്‍ന്ന് മകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വ്യാഴാഴ്ച മുതലയെ പിടികൂടുകയായിരുന്നു….

Read More

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘമാണ് കുളിക്കാന്‍ പോയതെന്നും വിവരം. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. സമീപത്തെ കടവില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും വിവരം. ഒപ്പമുണ്ടായിരുന്ന സുജിത്ത്, ആരീസ് എന്നിവര്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന്…

Read More

ആകാശത്തു വച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ

ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്തു വച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കണ്ട് വിമാന ജീവനക്കാർ തടയുകയായിരുന്നു. യാത്രക്കാരന് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസ് പറയുന്നത്. വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് വിമാനം ലാൻഡ് ചെയ്യുന്നത് വരെ തടഞ്ഞു വയ്ക്കുകയായിരുന്നു. വിമാനം നിലത്തിറങ്ങിയ ഉടൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. നിലവിൽ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്.

Read More

പമ്പയാറ്റിൽ കുളിക്കുന്നതിനിടെ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഇവർ.

Read More

വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്;42 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (28.03.21) 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28331 ആയി. 27541 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 616 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 543 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* വൈത്തിരി സ്വദേശികൾ 10 പേർ, പൂതാടി 8 പേർ, കൽപ്പറ്റ,…

Read More

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5),…

Read More

മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച സ്‌കോർ; 329ന് ഓൾ ഔട്ട്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് ഓൾ ഔട്ടായി. ഒരു ഘട്ടത്തിൽ നാനൂറിനടുത്ത് റൺസ് സ്‌കോർ ചെയ്യുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നേരത്തെ ശിഖർ ധവാൻ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്. സ്വപ്‌നതുല്യമായ തുടക്കമാണ് ഓപണർമാർ ഇന്ത്യക്ക്് നൽകിയത്. 14.4 ഓവറിൽ 103…

Read More

ബംഗാളിൽ 200ലധികം സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷാ

ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ 30ൽ 26 സീറ്റും ബിജെപി നേടും. അസമിൽ പ്രധാനമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ വൻ വികസനം കൊണ്ടുവന്നു വോട്ടിംഗ് ശതമാനം ജനങ്ങളുടെ ആവേശത്തിന്റെ സൂചനയാണ്. 200ലധികം സീറ്റ് നേടി ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. അസമിലും വ്യക്തമായ ഭൂരിപക്ഷം നേടും. അസമിൽ 47ൽ 37ലധികം സീറ്റ് നേടും. കേരളത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം സംസ്ഥാന സർക്കാരിന്റെ മുഖം രക്ഷിക്കാൻ…

Read More

മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു; യുവാവിനെ കാമുകി ആസിഡൊഴിച്ച് കൊന്നു

മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവാവിനെ കാമുകി ആസിഡൊഴിച്ച് കൊന്നു. ആഗ്ര സ്വദേശി ദേവേന്ദ്രകുമാറെന്ന 25കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകി സോനം പാണ്ഡെയെ പോലീസ് കസ്റ്റഡിയിലെടുത്തു. സോനത്തിനും സാരമായി പൊള്ളലേറ്റിട്ടുണ്ട് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് സോനം. ഏതാനും വർഷങ്ങളായി ദേവേന്ദ്രകുമാറുമായി ഇവർ അടുപ്പത്തിലായിരുന്നു. അടുത്തിടെയാണ് ദേവേന്ദ്ര മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇതറിഞ്ഞ സോനം ഇതേ ചൊല്ലി വഴക്കിടുകയും ചെയ്തു എന്നാൽ വിവാഹത്തിൽ നിന്ന് പിൻമാറാൻ ദേവേന്ദ്ര കുമാർ തയ്യാറായില്ല. കഴിഞ്ഞ…

Read More

16കാരിയെ പ്രണയം നടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 21കാരൻ അറസ്റ്റിൽ

തിരുവനന്തപുരം പെരിങ്ങമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ. ചോനമല അമൽ ഭവനിൽ ആരോമലാണ് അറസ്റ്റിലായത്. പതിനാറുകാരിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പെൺകുട്ടിയെയും യുവാവിനെയും കല്ലമ്പലത്ത് നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു;

Read More