ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി. ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12 ക്ലാസ്സുകളില്‍ 300ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ജനുവരി ഒന്നിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. ഒരേ സമയം 50 ശതമാനം കുട്ടികളാണ് സ്‌കൂളുകളില്‍ ഉണ്ടാകുക. 10,12 ക്ലാസ്സുകളില്‍ 300 ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം കുട്ടികളെയാണ് ഒരു ദിവസം…
