Headlines

Webdesk

സമരം നിർത്തില്ല, അഞ്ചിലൊന്ന് നിയമനങ്ങൾ എങ്കിലും നടക്കണം: ഉദ്യോഗാർഥികൾ

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തത്കാലം നിർത്തിവെച്ചതു കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. തയ്യാറാകുന്ന റാങ്ക് ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങൾ എങ്കിലും നടക്കണം മന്ത്രിതലത്തിലോ മുഖ്യമന്ത്രിയുമായോ ചർച്ചക്കുള്ള അവസരം വേണം. അതുവരെ പ്രതിഷേധങ്ങൾ തുടരും. താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്. ഇതുവരെ പുതിയ തസ്തിക സൃഷ്ടിക്കാൻ വഴിയൊരുക്കണം. സമരം നിർത്തില്ലെന്ന് സിപിഒ റാങ്ക് ഹോൾഡേഴ്‌സും പറഞ്ഞു. സ്‌പെഷ്യൽ റൂൾ കൊണ്ടുവന്ന് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.  

Read More

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെച്ചു; കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗ തീരുമാനം

പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കം സർക്കാർ നിർത്തിവെക്കുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തൽ സുതാര്യമാണെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും വിലയിരുത്തിയാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് വിവിധ വകുപ്പുകളിൽ തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു. 35 ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 151 തസ്തികകൾ സൃഷ്ടിക്കും. ആരോഗ്യവകുപ്പിൽ 3000 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ പരിയാരത്ത് മാത്രം 772 തസ്തികകളും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ 1200 തസ്തികകളുമുണ്ട്. മണ്ണ് സംരക്ഷണ വകുപ്പിൽ 111…

Read More

കർഷക രോഷം തിരിച്ചടിയായി: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പിന്നിൽ

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്ക് തിരിച്ചടി. കോൺഗ്രസാണ് ഫലസൂചനകൾ പ്രകാരം മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളും മുന്നിട്ട് നിൽക്കുന്നു. മൂന്ന് മുൻസിപ്പൽ കോർപറേഷനുകളിൽ കോൺഗ്രസ് വിജയമുറപ്പിച്ചു. നാലെണ്ണത്തിൽ മുന്നിട്ട് നിൽക്കുകയാണ്. എട്ട് മുൻസിപ്പൽ കോപർറേഷനുകളിലെ 2302 വാർഡുകളിലേക്കും 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രക്ഷോഭം ശക്തമായതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് നിർണായകമാണ്. ജനരോഷം കൃത്യമായി ഫലത്തിൽ വ്യക്തമാകുന്നുമുണ്ട്. ബിജെപി…

Read More

ഉദ്യോഗാർഥികളുടെ സമരം കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് മുട്ടിലിഴയേണ്ടി വരും: ശോഭാ സുരേന്ദ്രൻ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സമര പന്തലിലെത്തി. മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയും ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് ഭാവിയിൽ മുട്ടിലിഴയേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു സമരത്തെ പിന്തുണക്കാൻ പലരും വരും. അതിനെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണ്. സമരത്തെ ഭീഷണി കൊണ്ട് അടിച്ചമർത്താനാകില്ല. ഉദ്യോഗാർഥികൾക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ലെന്നതിനാലാണ്. എന്നാൽ പിന്തുണക്കേണ്ടത്…

Read More

തികഞ്ഞ ചാരിതാർഥ്യത്തോടെ വിട; ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ദക്ഷിണാഫ്രിക്കൻ താരം ഹാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് ഡുപ്ലെസിസ് പറഞ്ഞു രാജ്യത്തിന് വേണ്ടി എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കുന്നത് ഭാഗ്യമാണ്. എന്നാലിപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സമയമായിരിക്കുകയാണ്. ഞാൻ രാജ്യത്തിന് വേണ്ടി 69 ടെസ്റ്റ് കളിക്കുമെന്ന് പതിനഞ്ച് കൊല്ലം മുമ്പ് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ വിശ്വാസിക്കുമായിരുന്നില്ല. തികഞ്ഞ ചാരിതാർഥ്യത്തോടെയാണ് ടെസ്റ്റിനോട് വിട പറയുന്നത്. 36കാരനായ ഡുപ്ലെസിസ് 4163 റൺസാണ് ടെസ്റ്റ് മത്സരങ്ങളിൽ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 11,610 പേർക്ക് കൂടി കൊവിഡ്; 100 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയർന്നു 100 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,55,913 ആയി. ഇന്നലെ 11,833 പേർ രോഗമുക്തരായി. ഇതോടെ 1,06,44,858 പേർ രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 1,36,549 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 89,99,230 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി.

Read More

ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ ആക്ഷേപിച്ച് പോസ്റ്റ്; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാം ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. എൽ ഡി ക്ലർക്ക് അഷ്‌റഫിനെയാണ് സസ്‌പെൻഡ് ചെയ്തത് എംഡി എസ് ബിമൽഘോഷിന്റേതാണ് നടപടി. അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ. ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് പങ്കുവെച്ചത്.

Read More

താത്കാലികക്കാരെ സ്ഥിരപ്പെടുത്തൽ; പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി

പൊതുമേഖലാ സ്ഥാപനങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി പി എസ് സി റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ കാത്തുനിൽക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും കോർപറേഷനുകളിലും ഇഷ്ടക്കാരെ തിരുകി കയറ്റുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസാണ് ഹർജി നൽകിയത്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നിഷേധിച്ച് താത്കാലികക്കാർക്ക് നിയമനം നൽകുന്നത് ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ…

Read More

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; പവന് ഇന്ന് 400 രൂപയുടെ കുറവ്

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,000 രൂപയിലേക്ക് എത്തി. അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണവില കുറയുന്നത് ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1791.36 ഡോളറിലേക്ക് താഴ്ന്നു. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,772 രൂപയായി.

Read More

ഉദ്യോഗാർഥികളോട് നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സർക്കാർ മാത്രം: ഉമ്മൻ ചാണ്ടി

പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. യുഡിഎഫ് സർക്കാരാണ് ഉദ്യോഗാർഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ല. റാങ്ക് ലിസ്റ്റിലെ എല്ലാവർക്കും നിയമനം വേണമെന്നും കാലാവധി തീർന്ന റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞു നടക്കുന്ന സമരത്തിന് മുമ്പിൽ ഒരു മുൻമുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് ഇന്നലെ പിണറായി പറഞ്ഞിരുന്നു…

Read More