Headlines

Webdesk

ന്യൂന മർദം ശക്തിപ്രാപിക്കുന്നു: നാളെ മൂന്ന് ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലർട്ട്

  അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള ജാഗ്രതാ നിർദേശം. മെയ് 14 വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട് മെയ് 15ന് അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരളാ തീരത്തിനടുത്ത് കൂടി കടന്നുപോകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകും

Read More

സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കും; ആളുകൾ കൂടുതലുള്ള ഇടങ്ങളിൽ പരിശോധനാ ബൂത്തുകൾ

  സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. ഇതിനായി തീരപ്രദേശങ്ങൾ, ചേരികൾ അടക്കമുള്ള സ്ഥലങ്ങളിൽ ആന്റിജൻ പരിശോധനാ ബൂത്തുകൾ സ്ഥാപിക്കും. ആളുകൾ കൂടുതലായി എത്തുന്ന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് അടക്കമുള്ള ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് പരിശോധനാ സൗകര്യം ക്രമീകരിക്കുക ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ, തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ ആന്റിജൻ പരിശോധനാ ബൂത്തുകൾ സ്ഥാപിക്കും. നഗരങ്ങളിലെ ചേരി പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധനാ ബൂത്തുകൾ സ്ഥാപിക്കാനാണ് നിർദേശം ഒരു തവണ…

Read More

പാവപ്പെട്ടവർക്ക് ആശ്വാസമായി കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രി; കൊവിഡ് രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യം

  പാറശാല: കൊവിഡ് രോഗികളിൽ നിന്നും അമിത നിരക്ക് ഇടാക്കുന്ന സ്വകാര്യ ആശുപത്രി വാർത്തകൾക്കിടയിൽ നിന്നും വ്യത്യസ്തമായി ഒരു ആശുപത്രി കേരളത്തിലുണ്ട്. സർക്കാർ ആശുപത്രി പോലെ തന്നെ ഇവിടെയും കൊവിഡ് ചികിത്സകൾ സൗജന്യമാണ്. പാവപ്പെട്ടവർക്ക് ഓക്സിജൻ സൗകര്യമടക്കമുള്ള ചികിത്സകൾ ഈ ആശുപത്രിയിൽ പൂർണമായും സൗജന്യമാണ്. പാറശാല പവതിയാൻവിളയിൽ പ്രവർത്തിക്കുന്ന സരസ്വതി ആശുപത്രി ആണ് കോവിഡ് ബാധിതർക്ക് കൈത്താങ്ങായി സൗജന്യ ചികിത്സ നൽകുന്നത്. അടിയന്തര ചികിത്സ വേണ്ട ബി, സി വിഭാഗത്തിൽപെട്ട രോഗികൾക്കാണ് ഫീൽഡ് ആശുപത്രി എന്ന പേരിൽ…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ; ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത്

  ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിംഗിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്. 121 പോയിന്റാണ് ഇന്ത്യക്കുള്ളത്. 120 പോയിന്റുമായി ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ് 109 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 108 പോയിന്റുണ്ട്. 94 പോയിന്റുള്ള പാക്കിസ്ഥാനാണ് അഞ്ചാം സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ ബംഗ്ലാദേശ് ഒമ്പതാമതും സിംബാബ് വേ…

Read More

ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

  ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അമ്പലംകുന്ന് സ്വദേശി രഞ്ജുവാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് രഞ്ജു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു കഴിഞ്ഞ മാസമാണ് രഞ്ജു യുപിയിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കൊവിഡ് പോസിറ്റീവായതോടെ അതേ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം…

Read More

കേന്ദ്ര വിഹിതം കുറഞ്ഞു; മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് സിവിൽ സപ്ലൈസ്

  സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് നടപടി. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള വിഹിതം ഒരുലിറ്ററാക്കി കുറച്ചു. വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററാക്കി. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തിൽ കുറവുവരുത്തി സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ…

Read More

അറബിക്കടലിൽ ന്യൂനമർദം രൂപം കൊണ്ടു; 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കും

  അറബിക്കടലിൽ ന്യൂനമർദം രൂപം കൊണ്ടു. അടുത്ത 24 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കും. ലക്ഷദ്വീപ് മേഖലയിൽ ശനിയാഴ്ച രാവിലെയോടെ തീവ്രന്യൂനമർദമായി മാറും. ഞായറാഴ്ചയോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി സംസ്ഥാനത്ത് ഇന്ന് മുതൽ 17 വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള ആറ്…

Read More

ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; അഭയ കേസിലെ പ്രതി തോമസ് കോട്ടൂരിന് പരോൾ നൽകിയതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ

  ജയിലിൽ കോവിഡ് വർധിച്ചുവെന്ന പേരിൽ അഭയ കേസിലെ പ്രതി ഫാ. കോട്ടൂരിന് പരോൾ അനുവദിച്ച് നൽകിയ നടപടിക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ. 28 വർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ അഭയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചത് കഴിഞ്ഞ വർഷമാണ്. 4 മാസം പോലും തികയുന്നതിനു മുന്നേ കൊവിഡിന്റെ പേരിൽ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അഭയ കേസിൽ ഇരയുടെ നീതിയ്ക്കു വേണ്ടി 28 വര്‍ഷത്തോളം നിയമപോരാട്ടം നടത്താൻ നേതൃത്വം നല്‍കിയത്…

Read More

കൊവിഷീൽഡ് വാക്‌സിൻ; രണ്ടാം ഡോസ് 12 മുതൽ 16 ആഴ്ച്ച വരെ ദീർഘിപ്പിക്കാം

  ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതൽ 16 ആഴ്ച വരെ ദീർഘിപ്പിക്കാം. സർക്കാർ വിദഗ്ധ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കുന്നത്. നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണിസേഷനാണ് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാമെന്ന നിർദ്ദേശം നൽകിയത്. നാലു മുതൽ ആറ് ആഴ്ച്ചകൾക്കിടെ കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. പിന്നീട് ഇത്…

Read More

ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി പുതിയ ഉത്തരവ്

  തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് നിർദ്ദേശം. സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്നാണ് പുതിയ നിർദ്ദേശം. എ.ഡി.ജി.പി. മനോജ് എബ്രഹാമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ വീഴ്ച്ച വരുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. രാജ്ഭവൻ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷ വേണ്ട മേഖലയിൽ നിയോഗിച്ചിട്ടുള്ള പോലീസുകാർ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈൽഫോണിൽ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അനാവശ്യ മൊബൈൽ…

Read More