Headlines

Webdesk

യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല; നീതി ആയോഗ്

ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിനുള്ള യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്​സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്​​ നീതി ആയോഗ്​ അംഗം വി.കെ പോൾ പറഞ്ഞു. വാക്​സിൻ നേരിട്ട്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത്​ നിർമിക്കുകയോ ചെയ്യാമെന്ന്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​. ഫൈസറും മോഡേണയും സ്വന്തംനിലക്ക്​ വാക്​സിൻ ഇറക്കുമതി നടത്താമെന്നാണ്​ അറിയിച്ചിട്ടുള്ളതെന്നും വി.കെ പോൾ പറഞ്ഞു. അതേസമയം, ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി…

Read More

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം

  തിരുവനന്തപുരം: കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (2.8 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ 1….

Read More

കോവിഡ് മൂന്നാം തരംഗം; കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന് റിപ്പോർട്ട്: വിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ

  ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും കൊടുമ്പിരികൊള്ളുകയാണ് ഇന്ത്യയിൽ . അതിനിടെ മൂന്നാം കോവിഡ് തരംഗം ഉറപ്പാണെന്നും അത് കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണെന്നും അതിനെതിരെ തയാറെടുക്കണമെന്നും നിർദ്ദേശങ്ങളുമായി പ്രശസ്ത വൈറോളജിസ്റ്റ് ഡോക്ടർ രവി.മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ച രോഗികളെ കൈകാര്യം ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ ഒരു ടാസ്‌ക് ഫോഴ്‌സ് സൃഷ്ടിച്ചതിനോട് അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചു . ‘ഞാൻ ഒരു എപ്പിഡെമിയോളജിസ്റ്റ് അല്ല, എന്നാൽ സാമാന്യബുദ്ധി എന്നോട് പറയുന്നത് അവർ ചെയ്യുന്നത് ശരിയായിരിക്കാം.’ ഡോക്ടർ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 3.43 ലക്ഷം കൊവിഡ് കേസുകൾ; 4000 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും കൊവിഡ് മാനദണ്ഡങ്ങളും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. നാല് ലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കയുയർത്തുന്നു. 3,44,776 പേർക്ക് കഴിഞ്ഞ ദിവസം രോഗമുക്തിയുണ്ടായി. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലും…

Read More

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലാ ബാലനാണ് പരിക്കേറ്റത്. രാവിലെ ഏല ത്തോട്ടത്തിൽ പണി പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വയനാട് മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ ദുരിതത്തിൽ

വയനാട് മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ ദുരിതത്തിൽ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രാത്രി നിലത്ത് പായവിരിച്ച് കഴിഞ്ഞത് പതിനെട്ട് ആദിവാസി രോഗികൾ മാനന്തവാടി വരടി മൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച ആദിവാസികൾക്കാണ് ദുർഗതി കോ വിഡ് കെയർ സെൻസറുകളിൽ എത്തിക്കുന്ന രോഗികൾക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശം മുനിസിപ്പാലിറ്റി അവഗണിച്ചു രോഗികളെ ഇന്നലെ കഴിഞ്ഞത് നിരീക്ഷണ കേന്ദ്രത്തിലെ നേഴ്സറി ക്ലാസ് മുറിയിൽ… രോഗികളിൽ ചിലർ നഴ്സറി കുട്ടികൾക്കുള്ള ഫർണിച്ചറിൽ…

Read More

നടൻ പിസി ജോർജ് അന്തരിച്ചു

  മലയാള സിനിമാ നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പിസി ജോർജ്. ചാണക്യൻ, ഒരു അഭിഭാഷകൻ്റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങി 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ചെറുപ്പം മുതൽ നാടകങ്ങളിലും അനുകരണ കലയിലും താത്പര്യമുണ്ടായിരുന്ന ജോർജ് പൊലീസ് യൂണിഫോം അണിഞ്ഞപ്പോഴും അതൊന്നും മാറ്റിവച്ചില്ല. അപ്പോഴും ചില പ്രൊഫഷണൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അക്കാലത്തുതന്നെ വയാലാർ രാമവർമ്മ, കെജി സേതുനാഥ് തുടങ്ങിയവരുമായി…

Read More

സംഘർഷം അതിരൂക്ഷം: ഗാസയിൽ 100ലേറെ പേർ കൊല്ലപ്പെട്ടു; ഇസ്രായേൽ കര-വ്യോമസേനാ അക്രമണം ആരംഭിച്ചു

  ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 109 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 28 പേർ കൂട്ടികളാണ്. ഏഴ് ഇസ്രായേലി പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. 580 പേർക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടൽ ആരംഭിച്ച് നാല് ദിവസത്തിനിടെയുള്ള കണക്കാണിത്. ഗാസ അതിർത്തിയിൽ ഇസ്രായേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയും കരസേനയും ആക്രമണം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. ഏഴായിരത്തോളം സൈനികരാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത് 2014ന് ശേഷം ഇരു വിഭാഗങ്ങളും…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോഴാണ് മോഡിഫൈഡ് ഇന്ത്യയിലെ ഇരുട്ടടി. മെയ് 4ന് ശേഷം ഇത് എട്ടാംതവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത് പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 94.32 രൂപയായി. ഡീസലിന് 89.18 രൂപയായി. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമായി

Read More

കനത്ത മഴയ്ക്ക് സാധ്യത: ദേശീയ ദുരന്തനിവാരണ സേനയുടെ 9 ടീമുകളെ വിവിധ ജില്ലകളിൽ വിന്യസിച്ചു

  കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത പ്രഖ്യാപിച്ചതോടെ ദേശീയ ദുരന്ത നിവാരാണ സേനയുടെ പ്രത്യേക സംഘങ്ങൾ വിവിധ ജില്ലകളിലേക്ക് തിരിച്ചു. 9 ടീമുകളെ കേരളത്തിൽ വിന്യസിക്കാനാണ് തീരുമാനം വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലാണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഓരോ സംഘത്തിലും ഇരുപതോളം പേരുണ്ടാകും. ശക്തമായ മഴയാണ് സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ…

Read More