കനത്ത മഴയ്ക്ക് സാധ്യത: ദേശീയ ദുരന്തനിവാരണ സേനയുടെ 9 ടീമുകളെ വിവിധ ജില്ലകളിൽ വിന്യസിച്ചു

 

കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത പ്രഖ്യാപിച്ചതോടെ ദേശീയ ദുരന്ത നിവാരാണ സേനയുടെ പ്രത്യേക സംഘങ്ങൾ വിവിധ ജില്ലകളിലേക്ക് തിരിച്ചു. 9 ടീമുകളെ കേരളത്തിൽ വിന്യസിക്കാനാണ് തീരുമാനം

വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലാണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഓരോ സംഘത്തിലും ഇരുപതോളം പേരുണ്ടാകും.

ശക്തമായ മഴയാണ് സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.