Headlines

Webdesk

കൊവിഡ് ബാധിതര്‍ക്ക് ഇഖ്‌റയുടെ സൗജന്യസേവനം ഇനി വീടുകളിലും

  കൊവിഡ് പോസിറ്റീവ് ആയി ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് വീട്ടില്‍ ഡോക്ടറുടെ കൺസൾട്ടിംഗ്, അനുബന്ധ ചികിൽസകൾ എന്നിവ സൗജന്യമായി എത്തിച്ച് ഇഖ്‌റ ഹോസ്പിറ്റല്‍. ഡോക്ടറുടെ പരിശോധനയ്ക്കു പുറമെ നഴ്‌സിന്റെ പരിചരണം, കൂടുതല്‍ വിദഗ്ധ പരിശോധന വേണ്ടിവന്നാല്‍ അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ടെലി കണ്‍സല്‍റ്റേഷന്‍ എന്നിവയും സൗജന്യം നിലവില്‍ കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റല്‍, തൊട്ടില്‍പ്പാലം ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, വാഴക്കാട് ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, സുല്‍ത്താന്‍ ബത്തേരി ഇഖ്‌റ ഹോസ്പിറ്റല്‍ എന്നിവയുടെ 10 കിലോമീറ്റര്‍ ചുറ്റളവിൽ രാവിലെ 9 മുതൽ…

Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും; പ്രഖ്യാപനം ഉടൻ

  സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യു, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വകുപ്പുകൾ ലോക്ക് ഡൗൺ നീട്ടണമെന്ന ശുപാർശ മുന്നോട്ടുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും നിലവിൽ മെയ് 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഐഎംഎയും സംസ്ഥാനത്ത് ലോക്ക് ഡൗൺ…

Read More

സിപിഐക്ക് നാല് മന്ത്രിസ്ഥാനം ലഭിച്ചേക്കും; ഗണേഷ്‌കുമാറും ആന്റണി രാജുവും മന്ത്രിമാരാകാനും സാധ്യത

  രണ്ടാം പിണറായി സർക്കാരിലും സിപിഐക്ക് നാല് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചന. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐക്ക് ലഭിക്കും. അതേസമയം ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുനൽകും. സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ ഇതുസംബന്ധിച്ച ധാരണയായെന്നാണ് റിപ്പോർട്്. ഒറ്റ എംഎൽഎമാരുമായുള്ള കക്ഷികളുമായി മറ്റന്നാൾ സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. ജനാധിപത്യ കേരളാ കോൺഗ്രസിലെ ആന്റണി രാജുവും ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം പങ്കിടും. ഇരു പാർട്ടികൾക്കുമായി രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനാണ് സാധ്യത. അതല്ലെങ്കിൽ ആന്റണി രാജുവിന്…

Read More

എയർ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജപരാതി: സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

  സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ വ്യാജ പരാതികൾ ചമച്ച കേസിലാണ് നടപടി. കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ജയിലിലെത്തി അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ സാറ്റ്‌സിൽ എച്ച് ആർ മാനേജരായിരിക്കെയാണ് സ്വപ്‌ന സിബുവിനെതിരെ വ്യാജ പരാതികൾ ചമച്ചത്. കേസിൽ എയർ ഇന്ത്യാ സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്.

Read More

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ; 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങി. പൊഴിയൂരില്‍ 13 വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കിള്ളിയാറും കരമനയാറും കരകവിഞ്ഞു ഒഴുകുകയാണ്. നെയ്യാറ്റിന്‍കരയില്‍ വെള്ളം കയറി വന്‍ കൃഷിനാശം സംഭവിച്ചു. ധര്‍മ്മമുടുമ്പ്, കാലടിക്കടുത്ത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ഉള്‍പ്പെടെയുള്ള മേഖലകളില്‍…

Read More

കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകും: കേന്ദ്രം വെള്ളിയാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് ഹൈക്കോടതി

  കേരളത്തിനാവശ്യമായ വാക്‌സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച്ചക്കുള്ളിൽ അറിയിക്കണമെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേന്ദ്രം വ്യക്തമായ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്രം പറഞ്ഞു. എന്നാൽ കേസുകൾ കേരളത്തിൽ ദിനംപ്രതി ഉയരുകയാണെന്നും ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു നിലവിൽ എത്ര സ്റ്റോക്ക് വാക്‌സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്…

Read More

വയനാട് പുൽപ്പള്ളിയിൽ കോവിഡ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

പുൽപ്പള്ളി: ആടിക്കൊല്ലി താഴ്വനാൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (70) കൊവിഡ് ബാധിച്ച് മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മക്കൾ: ലൈസ, ഷീബ, ജോമി, ജിനി (ഇറ്റലി). മരുമക്കൾ: ദേവസ്യ, ബേബി, സിനി, പരേതനായ പ്രസാദ്.

Read More

വയനാട് റെഡ് അലര്‍ട്ട്: ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍

റെഡ് അലര്‍ട്ട്: വയനാട് ‍ജില്ലയില് ജാഗ്രതാ നിര്‍ദ്ദേശം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍. എന്‍.ഡി.ആര്‍.എഫ് സംഘം വൈകീട്ട് എത്തും വയനാട് ജില്ലയില്‍ നാളെ (ശനി) അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴ- തോടു സമീപങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ജില്ലയില്‍ ശനിയാഴ്ച റെഡ് അലര്‍ട്ടും ഞായറാഴ്ച യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്….

Read More

പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കും

കറാച്ചി: കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം നടക്കും. ഇനി ആകെ 20 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ മത്സരങ്ങളും കറാച്ചിയിലാണ് നടക്കുക. കഴിഞ്ഞ തവണ കോവിഡ് വ്യാപകമായി പടർന്നത് കൊണ്ട് തന്നെ ശക്തമായ സുരക്ഷാ പശ്ചാത്തലത്തിലാണ് മത്സരങ്ങൾ നടക്കുക. ഓരോ താരങ്ങൾക്കും ഒഫീഷ്യൽസിനും ഏഴ് ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി….

Read More

ശരീരം നിറയെ തല്ലിയതിന്റെയും, കടിച്ചതിന്റെയും പാടുകള്‍; ഉണ്ണി പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ

  തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം പരാതി നൽകി. നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ ശരീരത്തില്‍ കടിച്ചതിന്റെയും മര്‍ദിച്ചതിന്റെയും പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരന്‍ ആണ് പോലീസില്‍ പരാതി…

Read More