കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകും: കേന്ദ്രം വെള്ളിയാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് ഹൈക്കോടതി

 

കേരളത്തിനാവശ്യമായ വാക്‌സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച്ചക്കുള്ളിൽ അറിയിക്കണമെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേന്ദ്രം വ്യക്തമായ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു

വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്രം പറഞ്ഞു. എന്നാൽ കേസുകൾ കേരളത്തിൽ ദിനംപ്രതി ഉയരുകയാണെന്നും ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു

നിലവിൽ എത്ര സ്റ്റോക്ക് വാക്‌സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.