Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് ശക്തമാകും. നാളെയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരളാ തീരത്തോട് ചേർന്നായതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട് ദേശീയദുരന്ത നിവാരാണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം…

Read More

ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് നടക്കും; പ്രതിഷേധം വകവെയ്ക്കുന്നില്ല: ഐ.ഒ.സി

  ടോക്യോ: ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ജപ്പാനീസ് സര്‍ക്കാറിന് കഴിയുമെന്നും ഐ.ഒ.സി വ്യക്തമാക്കി. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ടോക്യോ ഒളിമ്പിക് ഈ വര്‍ഷം ജൂലായ് 23 മുതലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതേസമയം ഒളിമ്പിക്സിന് മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കേ ജപ്പാന്‍ ഇപ്പോഴും കോവിഡിനെതിരായ പോരാട്ടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ടോക്യോ…

Read More

കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

  തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിലുള്ള 30 സെന്റി മീറ്ററില്‍ നിന്ന് 100 സെന്റി മീറ്ററിലേക്ക് ഉയര്‍ത്തുമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. 20 സെന്റി മീറ്റര്‍ വീതം ഘട്ടംഘട്ടമായാകും ഉയര്‍ത്തുക. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടര്‍ 60 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തിയ ശേഷമാകും രണ്ടാം ഷട്ടര്‍ ഉയര്‍ത്തുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ…

Read More

‘ടൗട്ട’ മുന്നറിയിപ്പ്; ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലേക്ക്

  പത്തനംതിട്ട: സംസ്ഥാനത്ത് ‘ടൗട്ട’ ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത പ്രവചിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഉൾപ്പെടെ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഇരുപത് അംഗ സംഘം പുലർച്ചെ ഒരു…

Read More

കടലാക്രമണം രൂക്ഷം; സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ആശങ്ക: പലയിടത്തും വീടുകളില്‍ വെള്ളം കയറി

  ആലപ്പുഴ/തിരുവനന്തപുരം/കോഴിക്കോട്: മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. നിരവധി വീടുകളില്‍ വെളളം കയറി. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ 150 ഓളം വീടുകളില്‍ വെളളം കയറി. അമ്പതോളം വീടുകള്‍ക്ക് കേടുപാടുണ്ട്. കോഴിക്കോട് കൊയിലാണ്ടി,…

Read More

ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മൂന്ന് കൊവിഡ് രോഗികൾ കൂടി ആംബുലൻസിൽ കിടന്ന് മരിച്ചു

  ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മൂന്ന് കൊവിഡ് രോഗികൾ കൂടി ആംബുലൻസിൽ കിടന്ന് മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിക്ക് മുന്നിലാണ് സംഭവം. ഇതോടെ ഇന്ന് മാത്രം ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഒമ്പതായി സമീപ ജില്ലകളിൽ നിന്നും കൊവിഡ് ബാധിതരെ ചെന്നൈയിലേക്ക് അയച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിരവധി പേരാണ് ചികിത്സ കാത്ത് ആംബുലൻസിൽ കിടക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ടെങ്കിലും ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾക്കുള്ള…

Read More

എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു

എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു. മേപ്പാടി നത്തംകുനി മലയച്ചം കൊല്ലി വാഴയില്‍ ടോണി, ആല്‍ഫി ദമ്പതികളുടെ മകള്‍ റെയ്‌സ (2 വയസ്സ്) ആണ് മരിച്ചത്. സംസ്‌കാരം നെടുമ്പാല പള്ളി സെമിത്തേരിയില്‍.എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് മാതാപിതാക്കള്‍. എറണാകുളത്ത് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.5 വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.

Read More

വയനാട്ടിൽ മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം

മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം. കമ്മന പൂവത്തിങ്കല്‍ സന്തോഷ് – സിജില ദമ്പതികളുടെ മകള്‍ മകല്‍സ (7) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 തോടെ കമ്മന കുരിശിങ്കലില്‍ വെച്ചായിരുന്നു അപകടം. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

Read More

വയനാട് ‍ജില്ലയിൽ 787 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32

വയനാട് ‍ജില്ലയിൽ 787 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32 വയനാട് ജില്ലയില്‍ ഇന്ന് (13.05.21) 787 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 519 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32 ആണ്. 780 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50803 ആയി. 35263 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14559 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13398 പേര്‍…

Read More

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More