Headlines

Webdesk

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു

  തമിഴ് നടൻ മാരൻ (48) കോവിഡ് ബാധിച്ച് മരിച്ചു. ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് മെയ് 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

  കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മെയ് 12ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും ഓറഞ്ച് അലർട്ട്: മെയ് 14-കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ മെയ് 15- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ യെല്ലോ അലർട്ട് മെയ് 12- തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി മെയ് 13- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

Read More

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ആവർത്തിച്ച് ജോസ് കെ മാണി; റോഷി അഗസ്റ്റിൻ മന്ത്രിയാകും

  രണ്ടാം പിണറായി സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ആവർത്തിച്ച് കേരളാ കോൺഗ്രസ് മാണി വിഭാഗം. അഞ്ച് എംഎൽഎമാരുള്ള പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം. സിപിഎം നേതാക്കളെ കണ്ട് ജോസ് കെ മാണി ഇക്കാര്യം ആവശ്യപ്പെടും. റോഷി അഗസ്റ്റിൻ മന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പാണ്. കൂടാതെ ഡോ. എൻ ജയരാജിനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം അതേസമയം ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാമെന്നാണ് സിപിഎം ധാരണ. എന്നാൽ കേരളാ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഇതിനെതിരെ വിമർശനം…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചയിലേക്ക് മാറ്റി

  ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മെയ് 19ലേക്ക് മാറ്റി. ഏഴ് മാസം ജയിലിൽ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്ന് കോടതി പറഞ്ഞു. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്നും അവധിക്കാല ബഞ്ചിന് ഇന്ന് വിശദമായ വാദം കേൾക്കാൻ സമയമില്ലെന്നും കോടതി പറഞ്ഞു ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ ആഴശ്യപ്പെട്ടു. ബിനീഷിന്റെ അക്കൗണ്ടിൽ കള്ളപ്പണമില്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽ നിന്ന്…

Read More

വയനാടിന് അഭിമാനമായി തുടർ ഗണിത വിജയങ്ങളുമായി അമൻ ജോസ്

മാനന്തവാടി: ഇന്റർ കൊളീജിയറ്റ് ഗണിത ക്വിസ് മത്സരങ്ങളിൽ തുടർ വിജയങ്ങളുമായി ശ്രദ്ധേയനാവുകയാണ് അമൻ ജോസ്.വയനാട്ടിലെ എടവക പഞ്ചായത്തിൽ പാതിരിച്ചാൽ സ്വദേശിയാണ് അമൻ. മാന്നാനം കെ.ഇ കോളേജ്, കോട്ടയം ബസേലിയോസ് കോളേജ്,ചങ്ങനാശ്ശേരി സെന്റ് ബെർക്മാൻസ് കോളേജ് എന്നിവർ സംഘടിപ്പിച്ച വിവിധ ഗണിത ക്വിസ് മത്സരങ്ങളിലാണ് അമൻ ഒന്നാം സ്ഥാനമടക്കം കരസ്ഥമാക്കിയത്. മുമ്പ് പ്രസംഗ മത്സരങ്ങളിൽ ജേതാവായി വയനാട് ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയായും സ്പീക്കറായും അമൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ രചനാ മത്സരങ്ങളിലും മോണോ ആക്ടിലും ശാസ്ത്രമേളയിലുമെല്ലാം സംസ്ഥാന തലത്തിൽ എ…

Read More

ലങ്കൻ പര്യടനത്തിനുള്ള ടീമിന്റെ നായകനായി ധവാൻ എത്തിയേക്കും; ദ്രാവിഡ് പരിശീലകനാകാനും സാധ്യത

ജൂലൈയിൽ ശ്രീലങ്കയുമായി നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നായകനായി ശിഖർ ധവാനോ ഹാർദിക് പാണ്ഡ്യയോ എത്തുമെന്ന് സൂചന. വിരാട് കോഹ്ലി, രോഹിത് ശർമ, രഹാനെ തുടങ്ങിയ താരങ്ങളെല്ലാം ഇംഗ്ലണ്ട് പരമ്പരക്കായി പോകുന്നതിനാലാണ് ലങ്കൻ പര്യടനത്തിനായി മറ്റൊരു ടീമിനെ ബിസിസിഐ രൂപപ്പെടുത്തുന്നത്. ഹാർദികിനെ അപേക്ഷിച്ച് ശിഖർ ധവാനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്താനും സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങി ഐപിഎല്ലിൽ തിളങ്ങിയ…

Read More

എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ; നഴ്‌സുമാർക്ക് ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ നഴ്‌സുമാർക്ക് ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് മന്ത്രി ആശംസകൾ നേർന്നത്. നഴ്‌സുമാരുടെ സേവന തത്പരതയും മനുഷ്യജീവൻ രക്ഷിക്കാനുള്ള അവരുടെ പോരാട്ടവും ലോകമെമ്പാടും പ്രശംസനീയമാണ്. ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ പിൻമുറക്കാരായി മാറി ഓരോ മനുഷ്യനെയും ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് നഴ്‌സുമാർ. പരിചരിക്കുകയെന്നത് വലിയൊരു ധർമമാണ്. മദർ തെരേസയെ പോലെ വേദന അനുഭവിക്കുന്നവരെ തലോടുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നത് ഏറ്റവും മഹത്തായ കർമമാണ്. കിട്ടുന്ന ശമ്പളം…

Read More

രാജ്യത്ത് വാക്‌സിൻ കിട്ടാക്കനി; വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് വാക്‌സിൻ കിട്ടാക്കനിയായതോടെ വിദേശരാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നീക്കവുമായി വിവിധ സംസ്ഥാനങ്ങൾ. ഡൽഹി, കർണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം നടത്തുന്നത്. ആഗോള ടെൻഡർ വഴി വാക്‌സിൻ വാങ്ങാനാണ് ശ്രമം. വാക്‌സിൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് നടപടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. പത്തോളം സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അതേസമയം ഇറക്കുമതി വാക്‌സിന് ഡ്രഗ് റഗുലേറ്റർ അനുമതി ലഭിക്കണമെന്നത് പ്രതിസന്ധിയാണ്. നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബിനീഷ് ഹർജി സമർപ്പിച്ചത്. ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ഇതിൽ ഇഡിയുടെ വാദം കോടതി ഇന്ന് കേൾക്കും. അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ആവശ്യം.  

Read More

നേതാക്കളുടെ വീഴ്ചയാണ് തോൽവിക്ക് കാരണം; താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി

  നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാണം കെട്ട തോൽവിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് എഐസിസി നിരീക്ഷകനായ താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. ഇടതുപക്ഷത്തെ നേരിടാൻ താഴെ തട്ടിൽ സംഘടനാസംവിധാനം പര്യാപ്തമായില്ലെന്നും താരിഖ് അൻവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി നേതാക്കൾക്കിടയിലുള്ള അനൈക്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം. നേതൃത്വം ഒറ്റക്കെട്ടാണെന്ന പ്രതീതിയുണ്ടാക്കാൻ സാധിച്ചില്ല. ഈ അനൈക്യം പ്രവർത്തകരിലും പ്രകടമായി. ഗ്രൂപ്പ് നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവർത്തിച്ചു. സംഘടനയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19…

Read More