Headlines

Webdesk

നേതാക്കളുടെ വീഴ്ചയാണ് തോൽവിക്ക് കാരണം; താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി

  നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാണം കെട്ട തോൽവിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് എഐസിസി നിരീക്ഷകനായ താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. ഇടതുപക്ഷത്തെ നേരിടാൻ താഴെ തട്ടിൽ സംഘടനാസംവിധാനം പര്യാപ്തമായില്ലെന്നും താരിഖ് അൻവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി നേതാക്കൾക്കിടയിലുള്ള അനൈക്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം. നേതൃത്വം ഒറ്റക്കെട്ടാണെന്ന പ്രതീതിയുണ്ടാക്കാൻ സാധിച്ചില്ല. ഈ അനൈക്യം പ്രവർത്തകരിലും പ്രകടമായി. ഗ്രൂപ്പ് നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവർത്തിച്ചു. സംഘടനയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം; സംസ്ഥാനത്ത് പവന് ഇന്ന് 160 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻരെ വില 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ട്. ഡോളറിന്റെ മൂല്യത്തിൽ ഇടിവുണ്ടായതാണ് സ്വർണവിലയെയും ബാധിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,640 രൂപയായി.

Read More

ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുദ്യോഗസ്ഥനെ വീട്ടിൽ കയറി കൊലപ്പെടുത്തി

  ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുകാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി. സുഖ്മ ജില്ലയിലെ പെന്റയിലാണ് സംഭവം. അഞ്ച് പേരടങ്ങിയ നക്‌സൽ സംഘമാണ് കൃത്യം നടത്തിയത്. വീട്ടിൽ കയറി പോലീസുകാരനെ ബലമായി പിടിച്ചിറക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഫോണും ട്രാക്ടറിന്റെ താക്കോലും ആവശ്യപ്പെട്ട ശേഷം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.

Read More

കുണ്ടറയിൽ അഞ്ചംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയും രണ്ട് മക്കളും മരിച്ചു

  കൊല്ലം കുണ്ടറയിൽ അഞ്ചംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് കുട്ടികളും മരിച്ചു. ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വയസ്സുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ എഡ്വേർഡും(40) കുടുംബവുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ വർഷ(26), മക്കളായ അലൻ(2), ആരവ്(മൂന്ന് മാസം) എന്നിവരാണ് മരിച്ചത്. കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിന് സമീപത്ത് വാടകക്ക് താമസിച്ചുവരികയായിരുന്നുഇവർ ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ചികിത്സക്ക് ശേഷം…

Read More

24 മണിക്കൂറിനിടെ 3.48 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4205 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന് യാതൊരു അറുതിയുമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണസംഖ്യ വീണ്ടും നാലായിരത്തിലധികമായി. രാജ്യത്ത് ഇതുവരെ 2,33,40,938 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4205 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 2,54,197 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ഒരു ദിവസത്തിനിടെ 3,55,338 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,98,82,642 പേർ ഇതുവരെ രോഗമുക്തരായി. 37,04,099 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 17.52…

Read More

ഉത്തർപ്രദേശിലും ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു; ഇതുവരെ കണ്ടെത്തിയത് 116 മൃതദേഹങ്ങൾ

  ഉത്തർപ്രദേശിലെ കൂടുതൽ മേഖലകളിൽ നദികളിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. ബല്ലിയ, ഗാസിപൂർ ജില്ലകളിൽ നിന്നായി 45 മൃതദേഹങ്ങളാണ് ഗംഗാ നദിയിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബീഹാറിലെ ബക്‌സറിൽ 71 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബല്ലിയിലെ ഉജിയാർ, കുൽഹാദിയ, ബറൗലി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞത്. അഴുകി തുടങ്ങിയ അവസ്ഥയിലുള്ള ചില മൃതദേഹങ്ങൾ ബില്ലിയ-ബക്‌സർ പാലത്തിനടിയിൽ കണ്ടെത്തിയതായി ജില്ലാ കലക്ടർ അതിദി സിംഗ് അറിയിച്ചു. ബീഹാറിൽ നിന്നാണ് മൃതദേഹങ്ങൾ എത്തിയതെന്നാണ് യുപി…

Read More

2-18 വരെയുള്ള കുട്ടികൾക്ക് കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

  രാജ്യത്ത് കുട്ടികളിൽ കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ഡിസിഎസ് സി ഒ അനുമതി നൽകിയത്. ഒന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പരിശോധിച്ച ശേഷമാണ് മൂന്നാംഘട്ടത്തിന് അനുമതി നൽകിയത് മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പായി രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡൽഹി, പട്‌ന എന്നിവിടങ്ങളിലെ എയിംസുകളിലും നാഗ്പൂർ മെഡിട്രിന മെഡിക്കൽ സയൻസ് അടക്കമുള്ള ആശുപത്രികളിലുമാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. രാജ്യത്ത്…

Read More

മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നത് എവിടുത്തെ ന്യായമെന്ന് ഹൈക്കോടതി

  കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി . സ്വകാര്യ വാട്സ് ആപ്പ് ഗ്രൂപ്പിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സന്ദേശം ഷെയർ ചെയ്തെന്ന പേരിൽ തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരൻ കണ്ണൂർ സ്വദേശി പി.വി. രതീഷ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രസ്താവന. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 94 രൂപ കടന്നു. കോട്ടയത്ത് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു.

Read More

സർക്കാർ ജീവനക്കാരെ സ്വന്തം പ്രദേശത്ത് കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും

  ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. അതാത് ജീവനക്കാരുടെ വകുപ്പ് തലവൻമാരുടെ അറിയിച്ച ശേഷം തദ്ദേശ സ്ഥാപന മേധാവികൾ ഇവർക്ക് കൊവിഡ് ജോലി നൽകും ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ നില 25 ശതമാനമായി ചുരുക്കിയിരുന്നു. ഭൂരിഭാഗം ജീവനക്കാരും വർക്ക് ഫ്രം ഹോമാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആൾ ക്ഷാമമുള്ളതിനാലാണ് ഇവരെ കൂടി…

Read More