Headlines

Webdesk

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കൊറോണയെ നശിപ്പിക്കുന്ന മാസ്കുമായി പന്ത്രണ്ടാം ക്ലാസുകാരി

  കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്കുമായി പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി. ബംഗാളിലെ പൂർബ ബാർധമാൻ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ദിഗന്തിക ബോസാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. മാസ്ക് മുംബൈയിലെ ഗൂഗിളിന്റെ മ്യൂസിയം ഓഫ് ഡിസൈൻ എക്സലൻസിൽ പ്രദർശിപ്പിക്കും. മാസ്കിന് മൂന്ന് അറകളാണുള്ളത്. വായുവിലെ പൊടിപടലങ്ങൾ ഫിൽട്ടർ ചെയ്യുന്ന നെഗറ്റീവ് അയോൺ ജനറേറ്റർ ഇതിൽ ഉണ്ട്. ഫിൽട്ടർ ചെയ്ത വായു രണ്ടാമത്തെ അറയിലൂടെ പ്രവേശിക്കുന്നു. ഇതുവഴി പ്രവേശിക്കുന്ന വായു മൂന്നാമത്തെ അറയിൽ എത്തുന്നു. സോപ്പും വെള്ളവും ചേർന്ന ഒരു…

Read More

കൊവിഡ് വ്യാപനം: തെലങ്കാനയിലും നാളെ മുതൽ ലോക്ക് ഡൗൺ

  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേയ്ക്ക്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ തെലങ്കാനയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നാളെ മുതൽ 10 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗൺ നടപ്പാക്കുക. നാളെ രാവിലെ 10 മണി മുതലാണ് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരിക. ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ജനങ്ങൾക്ക് ദിവസേന രാവിലെ 6 മണി മുതൽ 10 മണി വരെ മാത്രമേ പുറത്തിറങ്ങാൻ അനുവാദമുണ്ടാകുകയുള്ളൂ. 10 മണിയ്ക്ക് ശേഷം ലോക്ക്…

Read More

വാക്‌സിൻ 83 ശതമാനവും ലഭിച്ചത് ലോകത്തെ സമ്പന്ന രാജ്യങ്ങൾക്കെന്ന് ഡബ്ലു എച്ച് ഒ

  കൊവിഡിന്റെ രണ്ടാംതരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു എച്ച് ഒ. ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83 സഥമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു. ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്. വൈറസ് വകഭേദങ്ങൾക്കും ഭാവിയിലെ അത്യാഹിതങ്ങൾക്കുമെതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.

Read More

ഭരണം അഴിമതിരഹിതമായിരിക്കണം, ചീത്തപ്പേര് കേൾപ്പിച്ചാൽ പുറത്തുപോകും; മന്ത്രിമാർക്ക് മുന്നറിയിപ്പുമായി സ്റ്റാലിൻ

  അഴിമതി രഹിത ഭരണത്തിലൂടെ ജനതാത്പര്യം സ്വന്തമാക്കണമെന്ന് മന്ത്രിമാരോട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സ്റ്റാലിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. വികസനത്തിന് വേണ്ടി ഭരിക്കണം. ചീത്തപ്പേര് കേൾപ്പിക്കുന്ന ആളുകൾ നിമിഷനേരം കൊണ്ട് മന്ത്രിസഭയിൽ നിന്ന് പുറത്താകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി സർക്കാരിന് മുന്നിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. മന്ത്രിയാകാൻ വലിയ അവസരമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അത് കിട്ടാതെ പോയ ധാരാളം പേർ പുറത്തുണ്ടെന്ന് ഓർക്കണം. ലഭിച്ച അവസരം നാടിന്റെ വികസനത്തിന് വേണ്ടി…

Read More

ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങളിലേക്ക് ഇംഗ്ലീഷ് താരങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

  ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഈ വർഷം നടത്തിയാൽ ഇംഗ്ലീഷ് താരങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ മുതൽ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂളുണ്ട്. അതിനാൽ താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബോർഡ് തലവൻ ആഷ്‌ലി ജൈൽസ് പറഞ്ഞു ഇനിയുള്ള പരമ്പരകളുടെ ഷെഡ്യൂൾ തയ്യാറാക്കി കഴിഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് പര്യടനങ്ങളിൽ താരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 ഇംഗ്ലീഷ് താരങ്ങളാണ് ഐപിഎല്ലിലെ വിവിധ ടീമുകളിലായി കളിക്കുന്നത്.

Read More

ഭരണകൂടത്തെ വിശ്വസിക്കൂ, തത്കാലം വിവരങ്ങൾ പങ്കുവെക്കുന്നില്ല; സുപ്രീം കോടതിയോട് അമർഷം രേഖപ്പെടുത്തി കേന്ദ്രം

  ഓക്‌സിജൻ ലഭ്യതയിലും വാക്‌സിൻ നയത്തിലും സുപ്രീം കോടതി ഇടപെടുന്നതിൽ അമർഷം പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. ഭരണകൂടത്തെ വിശ്വസിക്കാൻ കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു. ഓക്‌സിജൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ തത്കാലം പങ്കുവെക്കുന്നില്ലെന്നും കേന്ദ്രം പറഞ്ഞു. വാക്‌സിൻ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം പറഞ്ഞു. കോടതിയുടെ ഇടപെടൽ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ സ്വീകരിക്കുന്നതിന് തടസ്സമാകുമെന്നും കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു ഓക്‌സിജൻ ലഭ്യതയെ കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു….

Read More

വാക്‌സിൻ വിതരണത്തിൽ സുതാര്യത വേണം; സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

  കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. വാക്‌സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേ എന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ച ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സീൻ വിതരണത്തിന് സപ്ലൈ കലണ്ടർ തയ്യാറാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

  തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ…

Read More

ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ ഉരുക്കളുടെ അറവ് നടത്തുന്നതിനും മാംസം വിതരണം ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പുറപ്പെടുവിച്ചു

1. അറവ് നടത്തുന്നവര്‍, എവിടെ വച്ചാണ് ഉരുക്കളെ അറക്കുന്നതെന്നുള്ള വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കണം. അറവ് നടത്തുന്നവരുടെ ഫോണ്‍ നമ്പരുകള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കേണ്ടതും, വാര്‍ഡ് മെമ്പര്‍ തങ്ങളുടെ പരിധിയിലുള്ള ആളുകള്‍ക്ക് വിവരം കൈമാറേണ്ടതുമാണ്._ 2. വീടുകളിലേക്ക് മാംസം വളണ്ടിയര്‍മാരെ ഉപയോഗിച്ചു മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളു._ 3. ഉരുക്കളെ അറക്കുന്നവരും, മാംസം വിതരണം ചെയ്യുന്ന വളണ്ടിയര്‍മാരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസറില്‍ നിന്നും ഏകദിന യാത്രാ പാസ് വാങ്ങേണ്ടതാണ്….

Read More