Headlines

Webdesk

അവൾ തിരിച്ചുവരും…. നമുക്ക് അവളെ കിട്ടും… നടി ബീന ആന്റണിക്ക് കോവിഡ്; കണ്ണുനിറഞ്ഞ് ഭർത്താവ് മനോജ് കുമാർ

  നടി ബീന ആന്റണിക്ക് കോവിഡ്. നടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് ഭർത്താവും നടനുമായ മനോജ് കുമാർ വിഡിയോ സന്ദേശത്തിലൂടെ പ്രേക്ഷകരോട് പങ്കുവച്ചു. ഗുരുതരമായ അവസ്ഥയിലൂടെയാണ് ബീന കടന്നുപോയതെന്നും ഡോക്ടർമാരുടെ സഹായത്തോടെയും ഈശ്വരന്റെ അനുഗ്രഹത്താലുമാണ് രക്ഷപ്പെട്ടതെന്നും മനോജ് പറയുന്നു. കോവിഡിനെ നിസാരമായി കാണരുതെന്നും മനോജ് പറയുന്നു. മകനൊപ്പമാണ് മനോജ് വീഡിയോ ചെയ്തിരിക്കുന്നത്. ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. തീച്ചൂളയുടെ അകത്തുകൂടി പോകുന്ന അവസ്ഥയിലാണ് ഞാൻ. പഞ്ചാഗ്നി മധ്യത്ത് നിൽക്കുന്ന അവസ്ഥയായിരുന്നു. നാല് ദിവസം എന്റെ അവസ്ഥ…

Read More

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമി ഐപിഎസ് തമിഴ്‌നാട് വിജിലൻസ് മേധാവി; നിർണായക നീക്കവുമായി സ്റ്റാലിൻ

  സെഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ തമിഴ്നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിൻ സർക്കാർ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ തലപ്പത്തേക്കാണ് നിയമനം. അധികാരത്തിലെത്തിയാൽ അണ്ണാ ഡിഎംകെ നേതാക്കളുടെ അഴിമതി പുറത്തു കൊണ്ടുവരുമെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. അതിന്റെ ആദ്യപടിയായാണ് കന്ദസ്വാമിയുടെ നിയമനം 2010ൽ അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോൾ കന്ദസ്വാമി സിബിഐ ഐജിയായിരുന്നു. കന്ദസ്വാമിയുടെ ധീരത അക്കാലത്ത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന…

Read More

ഗൗരിയമ്മയുടെ മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: ഉജ്ജ്വല രാഷ്ട്രീയ വ്യക്തത്വം കളത്തില്‍ പറമ്പില്‍ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിന്ന് ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊതുദര്‍ശനത്തിന് വക്കും. പിന്നീട് വലിയ ചുടുകാടില്‍ സംസ്‌കാരവും നടക്കും. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. 1994 മുതില്‍ ഇടതുപക്ഷവുമായി അകലം പാലിച്ചിരുന്ന അവര്‍, അന്ത്യനാളുകളില്‍ പാര്‍ട്ടിയുമായി അടുത്തു. ഒപ്പം ജെഎസ്എസ് എന്ന രാഷ്ട്രീയ…

Read More

ഇടറുന്ന വിരലുകളോടെ… പ്രണാമം ഡെന്നീസ്; മോഹന്‍ലാല്‍

  തിരക്കഥാലോകത്തെ ഹിറ്റുകളുടെ തമ്പുരാൻ ഡെന്നീസ് ജോസഫ് വിടവാങ്ങി. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനെന്നു നടൻ മോഹന്‍ലാല്‍. ഡെന്നീസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ളകുറിപ്പിലാണ് മോഹന്‍ലാല്‍ ഇങ്ങനെ കുറിച്ചത്. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ് എന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനു വേണ്ടി ഈ വരികള്‍ കുറിക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം…

Read More

വിലക്കുകൾ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് ; മലപ്പുറത്ത് 40 പേര്‍ക്കെതിരെ കേസ്

മലപ്പുറം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്നൊരുക്കിയ 40 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടിയിലെ റിസോര്‍ട്ടിലാണ് വിലക്കുകൾ ലംഘിച്ച് ഇഫ്താർ വിരുന്നൊരുക്കിയത്. ഉള്ളണം, എടത്തിരിക്കടവ് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരേയാണ് കേസെടുത്തത്. റിസോര്‍ട്ട് ഉടമ ഷാഫിയുടെ പേരിലും കേസെടുത്തിട്ടുണ്ട് . ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ച റിസോര്‍ട്ടിനെതിരെയും പ്രതികളുടെ പേരിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.

Read More

ഡെന്നിസ് ജോസഫിൻ്റെ വിയോഗത്തിൽ കുറിപ്പുമായി മമ്മൂട്ടി; സഹോദരതുല്യനായ സുഹൃത്ത് ഇപ്പോൾ ഇല്ല

  തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിൻ്റെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടൻ മമ്മൂട്ടി. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നേരത്തെ, നടൻ മോഹൻലാലും ഡെന്നിസ് ജോസഫിന് യാത്രയയപ്പ് നൽകിയിരുന്നു. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി…

Read More

നിരന്തര പോരാട്ടങ്ങളുടെ സമർപ്പിത ജീവിതം: കെ ആർ ഗൗരിയമ്മക്ക് ആദാരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി

  മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ആർ ഗൗരിയമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീരനായികയായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു സ്വന്തം ജീവിതത്തെ നാടിൻറെ മോചനത്തിനുള്ള പോരാട്ടത്തിൻറെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആർ. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച…

Read More

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  പെട്രോൾ, ഡീസൽ വില രാജ്യത്ത് ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമായി കൊച്ചിയിൽ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 പൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒന്നര രൂപയുടെ വർധനവാണ് പെട്രോളിനും ഡീസലിനുമുണ്ടായത്.

Read More

കോവിഡ് വ്യാപനം: രാജ്യത്തെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നു: കോൺഗ്രസ്

  ന്യൂഡൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിസ്സംഗത, നിര്‍വികാരത, കഴിവില്ലായ്മ എന്നിവയുടെ നേരിട്ടുള്ള പരിണതഫലങ്ങളാണ് രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്. രാജ്യത്തെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവഗണനയ്ക്ക് രാജ്യം വലിയ വില നല്‍കേണ്ടിവന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ സ്ട്രാറ്റജിയിലും വിതരണത്തിലെ അപര്യാപ്തതയും…

Read More

ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല; ഏഷ്യാനെറ്റുമായി ഇനി സഹകരിക്കില്ല: ബിജെപി

  തിരുവനന്തപുരം: നിരന്തരമായി ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച്‌ ബിജെപി. ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്നും ബംഗാൾ പാകിസ്താനിലാണെന്നും പറഞ്ഞ ചാനലിന്റെ ധിക്കാരം അംഗീകരിക്കാനാവില്ലെന്നും ബിജെപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം…

Read More