Headlines

Webdesk

സർക്കാർ വില നൽകി വാങ്ങിയ വാക്‌സിൻ മുൻഗണനാപ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

  സർക്കാർ വില കൊടുത്ത് വാങ്ങിയ വാക്‌സിൻ മുൻഗണനാ പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ മൂന്നര ലക്ഷം കൊവിഷീൽഡ് വാക്‌സിൻ എന്ന് സംസ്ഥാനത്ത് എ്തതി ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിലെത്തുന്ന വാർഡുതല സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വളൻഡിയർമാർ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിന് ആദ്യം വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

ഓക്‌സിജനില്ല, ആംബുലൻസ് കിട്ടാനില്ല; സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കാര്യക്ഷമമല്ലെന്ന് കെ സുധാകരൻ

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കെ സുധാകരൻ എംപി. ഓക്‌സിജനും വെന്റിലേറ്ററും ആവശ്യത്തിനില്ല. ആംബുലൻസ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ന്യായമായ നിരക്കിൽ പിപിഇ കിറ്റ് എത്തിക്കാൻ സാധിക്കുന്നില്ല. കൊവിഡ് വെച്ച് ഇടതുപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച ശേഷം കെ സുധാകരൻ പറഞ്ഞു. അതേസമയം കേന്ദ്രസർക്കാരിനെതിരെയും കെ സുധാകരൻ ചില വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രം വേണ്ട നടപടികൾ എടുക്കുന്നില്ല. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Read More

സംസ്ഥാനത്ത് കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും താത്കാലികമായി നിയമിക്കും

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താത്കാലികമായിട്ടാകും നിയമനം. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വിരമിച്ച ഡോക്ടർമാർ, അവധി കഴിഞ്ഞ ഡോക്ടർമാർ ഇവരെ ഇതിനായി ഉപയോഗിക്കും. ആരോഗ്യപ്രവർത്തകരുടെ അഭാവമുണ്ടാകാതിരിക്കാനായി അടിയന്തര നടപടി സ്വീകരിക്കും. പഠനം പൂർത്തിയാക്കിയവരെയും സേവനത്തിലേക്ക് കൊണ്ടുവരണം. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവരും സേവനത്തിലേക്ക് തിരികെ എത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read More

വയനാട് ജില്ലയിൽ 14 ആക്ടീവ് ക്ലസ്റ്ററുകള്‍

കോവിഡുമായി ബന്ധപ്പെട്ട്  വയനാട് ജില്ലയിൽ 14 ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. നാല് സ്ഥാപന ക്ലസ്റ്ററുകളും 10 ലിമിറ്റഡ് ട്രൈബൽ കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും.    ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ, കാക്കവയൽ വികെസി ഷൂ കമ്പനി, ടീം തായ് ചെതലയം, വാഴവറ്റ ജീവൻ ജ്യോതി ഓർഫനേജ് എന്നിവയാണ് സ്ഥാപന ക്ലസ്റ്ററുകള്‍.   പൂതാടി കൊടല്‍കടവ്, മേപ്പാടി റാട്ടക്കൊല്ലി, മുള്ളൻകൊല്ലി വാർഡ് 1, 17 പാതിരി കാട്ടുനായ്ക്ക, വാഴവറ്റ പന്തികുഴി, കോട്ടവയൽ പണിയ, ചുള്ളിയോട് കോട്ടയിൽ, വെള്ളമുണ്ട അരീക്കര, ദ്വാരക…

Read More

വയനാട് ‍ജില്ലയിൽ 328 പേര്‍ക്ക് കൂടി കോവിഡ്:312 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (10.05.21) 328 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 425 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.66 ആണ്. 312 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48423 ആയി. 33648 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14236 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13260 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ്, 65 മരണം; 31,209 പേർക്ക് രോഗമുക്തി

കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…

Read More

കാരാപ്പുഴ അഡ്വഞ്ചര്‍ പാര്‍ക്ക്: നിക്ഷേപകരെ ഗതികേടിലാക്കി കോവിഡ് വ്യാപനം

കല്‍പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്കിനു മുതല്‍ മുടക്കിയവരെ കോവിഡ് വ്യാപനം ഗതികേടിലാക്കി. ഏകദേശം രണ്ടു കോടി രൂപ ചെലവില്‍ സജ്ജീകരിച്ച അഡ്വഞ്ചര്‍ പാര്‍ക്ക് ഏതാനും ആഴ്ചകള്‍ മാത്രമാണ് സംരംഭകര്‍ക്കു പ്രവര്‍ത്തിപ്പിക്കാനായത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച വിനോദസഞ്ചാരകേന്ദ്രം തുറക്കാന്‍ വൈകിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍ത്ത് ഉരുകുകയാണ് സംരംഭകരുടെ ഉള്ളം. ജീവിത സമ്പാദ്യവും ബാങ്ക് വായ്പയും ഉപയോഗപ്പെടുത്തി ആരംഭിച്ചതാണ് അഡ്വഞ്ചര്‍ പാര്‍ക്ക്. പ്രവാസിയടക്കം മൂന്നു വയനാട്ടുകാരം ഒരു കണ്ണൂര്‍ സ്വദേശിയും കാരാപ്പുഴ…

Read More

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. എസ്‌എംഎസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം. ഇന്നുമുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി‍ പ്രത്യേക ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടുമുന്‍പത്തെ റീഡിങ് സ്ക്രീനില്‍ കാണാനാകും. ഇതിന‌ടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ…

Read More

ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി

  ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. താരങ്ങൾക്ക് കൊവിഡ് പടർന്നതോടെയാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിവെച്ചത്. 29 മത്സരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ പൂർത്തിയാക്കാൻ സാധിച്ചത്. 31 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ഇത് എവിടെ വെച്ച് നടത്താനാകുമെന്ന ആലോചനയാണ് ബിസിസിഐ നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും കണക്കിലെടുത്താൻ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്നാണ് ഗാംഗുലി പറയുന്നത്.

Read More

മംഗലാപുരത്ത് നിന്നുള്ള വിതരണം മുടങ്ങി; കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം

കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മൂന്ന് ദിവസമായി മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം മുടങ്ങിയ നിലയിലാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ് കാസർകോട് നഗരത്തിലെ രണ്ട് ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായി. പ്രതിസന്ധി രൂക്ഷമായതോടെ കണ്ണൂരിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമത്തിന് കാരണമെന്നും കർണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി…

Read More