Headlines

Webdesk

തിരുപ്പതി സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 11 കൊവിഡ് രോഗികൾ മരിച്ചു

പ്രാണവായു ലഭിക്കാതെ കൊവിഡ് രോഗികളുടെ മരണം ആന്ധ്രയിലും. തിരുപ്പതി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 രോഗികളാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. ഓക്‌സിജൻ സിലിണ്ടറുകൾ നിറയ്ക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. 70 പേരാണ് ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്നത്. ജനറൽ വാർഡിൽ 300 പേരും ചികിത്സയിലുണ്ടായിരുന്നു സംഭവത്തിൽ മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു

Read More

ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിൽ കുംഭമേള നിര്‍ണായ പങ്കു വഹിച്ചെന്ന് ബിബിസി

ന്യൂഡല്‍ഹി: കുംഭമേള രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഒരു ‘സൂപ്പര്‍ സ്‌പ്രെഡര്‍’ ആയി കുംഭമേള പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹരിദ്വാറില്‍ ഏപ്രില്‍ മാസത്തില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ തിരിച്ചെത്തിയതോടെ രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുഭമേളയില്‍ പങ്കെടുത്തവരില്‍ 2,642 തീര്‍ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരവധി സന്യാസിമാരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Read More

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു

  എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറാം തമ്പുരാൻ, അഗ്നിസാക്ഷി, ശാന്തം, പരിണാമം, വടക്കുംനാഥൻ, ആട്ടക്കഥ, രസികൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ സംസ്ഥാന സർക്കാരിന്റെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Read More

62 കോടി ​ഡോസ്​ വാക്​സിന്‍ ലഭിക്കും; സെന്‍ട്രല്‍ വിസ്​തയ്ക്ക് ചെലവഴിക്കുന്ന 20,000 കോടി രൂപയുണ്ടെങ്കില്‍: പ്രിയങ്ക ഗാന്ധി

  ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വിസ്താ പദ്ധതിക്ക് ചെലവാക്കുന്ന 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കാമായിരുന്നില്ലേ എന്ന് പ്രിയങ്ക ചോദിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. പിന്നീട് ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു. 20,000 കോടി ഉണ്ടായിരുന്നെങ്കില്‍ 62 കോടി വാക്സിന്‍ 22 കോടി റെംഡിസിവര്‍ 3 കോടി 10 ലിറ്റര്‍ ഓക്സിജന്‍ സിലിണ്ടര്‍…

Read More

ഡെന്നിസ് ജോസഫിന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടം; മുഖ്യമന്ത്രി

  പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രിയ സിനിമകളുടെ ശില്‍പിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തില്‍ വിസ്മയം തീര്‍ത്ത വ്യക്തിയായിരുന്നു.ചലച്ചിത്ര കലയെ ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്.ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രത്തിന് വിട; കെ ആർ ഗൗരിയമ്മ അന്തരിച്ചു

കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കടുത്ത അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രമായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കിറങ്ങിയ ഗൗരിയമ്മ പതിറ്റാണ്ടുകളോളം സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമായിരുന്നു. കർഷക പ്രസ്ഥാനങ്ങളിലൂടെയും ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിലൂടെയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്ക് അവർ ഉയർന്നുവന്നത് തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ…

Read More

ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും: മുഖ്യമന്ത്രി

  ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 161 പഞ്ചായത്തുകളിൽ ഇപ്പോൾ ജനകീയ ഹോട്ടലുകൾ ഇല്ലെന്നും ഇവിടെ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റും പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകും. കൊവിഡ് കാലത്ത് ഭക്ഷണം കിട്ടാത്ത അവസ്ഥ ഒരു കാരണവശാലും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അവശ്യ സേവനങ്ങൾ മുടക്കമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അവശ്യ…

Read More

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫ് സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഏതാനും സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി നിരവധി നടന്മാര്‍ മലയാളത്തില്‍ താരങ്ങളായത് ഡെന്നീസ് ജോസഫിന്റെ സിനിമകളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡല്‍ഹിയും മമ്മുട്ടിയുടെ കരിയറില്‍ ബ്രേക്കായിരുന്നെങ്കില്‍ രാജാവിന്റെ…

Read More

അടുക്കളയെ ലോക്‌ഡൗൺ ബാധിക്കാതിരിക്കാൻ സഹായവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

അടുക്കളയെ ലോക്‌ഡൗൺ ബാധിക്കാതിരിക്കാൻ സഹായവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. മുൻഗണനാവിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ അരി മേയിൽ റേഷൻകടകളിൽ വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്ക് 60,000 കിറ്റുകളും നൽകും. അതിഥി തൊഴിലാളികളുടെ കിറ്റിൽ അഞ്ച്‌ കിലോ അരി, രണ്ടു കിലോവീതം ആട്ട, കടല, ഒരു കിലോവീതം ഉരുളക്കിഴങ്ങ്, സവാള എന്നിവയാണ് അതിഥി തൊഴിലാളികളുടെ കിറ്റിൽ. അതിഥി തൊഴിലാളികളുടെ കിറ്റുകൾ വിതരണം ചെയ്യുന്നത് തൊഴിൽവകുപ്പിന്റെയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും സഹകരണത്തോടെയായിരിക്കും. കുട്ടികളുടെ കിറ്റിൽ സ്‌കൂൾ കുട്ടികൾക്കുള്ള കിറ്റുകൾ…

Read More

കോവിഡിൽ ബുദ്ധിമുട്ടുന്ന തൊഴിലാധിഷ്ഠിത -സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം. ആൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ (AKTIWA )

  കോഴിക്കോട്: കോവിഡ് ലോക്കഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതമനുഭവിക്കേണ്ടി വന്നിരിക്കുന്ന തൊഴിലധിഷ്ഠിത -സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡിന്റെ ആദ്യ തരംഗത്തിൽ തന്നെ ഒരു വർഷത്തോളം അടച്ചുപൂട്ടേണ്ടി വന്ന സ്ഥാപനങ്ങൾക്ക് ഇരുട്ടടിയായി കോവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗണും. കഴിഞ്ഞ ഒരു വർഷം അടച്ചിട്ട കാലയളവിലെ വാടക, കറൻറ് ചാർജ്, നികുതി കുടിശ്ശിക ആവുകയും ലോൺ…

Read More