Webdesk

ബഫർ സോൺ പ്രഖ്യാപനം പുന:പരിശോധിക്കണമെന്ന് വയനാട് ടയർ വർക്ക്സ്അസോസിയേഷൻ

കമ്പളക്കാട്  : വയനാട്ടിലെ ജനങ്ങളെയും  കാർഷിക  മേഖലയെയും  ബാധിക്കുന്ന ബഫർ സോൺ പ്രഖ്യാപനം പുന:പരിശോധിക്കണമെന്ന് വയനാട് ടയർ വർക്ക്സ്അസോസിയേഷൻ      (ടി.ഡബ്ള്യു.എ) വയനാട് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കബ്ളക്കാട് കാപ്പിലോ ഓഡിറ്റോറിിയത്തിൽ വെച്ച് നടത്തിയ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് പി.സി. ബിജു ഉദ്്ഘാടനം ചെയ്തു. റഫീഖ് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.  

Read More

നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ്. ഇന്ധന വിലവർധനവ്, പുതിയ ഇ-വേ ബിൽ, ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം.40000 വ്യാപാര സംഘടനകൾ ബന്ദിന് പിന്തുണയർപ്പിച്ചിട്ടുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് അവകാശപ്പെട്ടു. അതേ സമയം കേരളത്തിൽ ബന്ദ് ശക്തമായേക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മറ്റു വ്യാപാര സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫയർ അസോസിയേഷനും…

Read More

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ 145ന് പുറത്ത്; രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് സ്‌കോർ ബോർഡ് തുറക്കും മുമ്പേ രണ്ട് വിക്കറ്റ് വീണു

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 145 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 33 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 99ന് 3 വിക്കറ്റെന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 46 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു രോഹിത് ശർമ 66 റൺസിനും രഹാനെ 7 റൺസിനും പുറത്തായി. റിഷഭ് പന്ത് ഒരു റൺസിന് വീണപ്പോൾ വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ പൂജ്യത്തിന് വീണു അശ്വിൻ 17 റൺസെടുത്തു. ഇഷാന്ത് ശർമ 10 റൺസുമായി…

Read More

പരമാവധി നിയമനം നൽകുമെന്ന് സർക്കാർ; ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി

പി എസ് സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി സർക്കാർ പുറത്തിറക്കി. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ പറയുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്നും ഉത്തരവിലുണ്ട്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സർക്കാർ പറയുന്നു സിപിഒ ലിസ്റ്റിൽ 7580…

Read More

ആലപ്പുഴയിലെ ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ ആക്രമണം; നാലുകടകള്‍ തീവെച്ചു നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം ആളുകള്‍ കടകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികള്‍ കടകള്‍ക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തില്‍ നശിച്ചത്. ഇതോടെ സ്ഥലത്ത് പൊലീസ് സംഘം പരിശോധന ശക്തമാക്കി. ഇന്നലെ രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐ – ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു.ആര്‍.കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളായ എട്ട് പേരെ പൊലീസ് അറസ്റ്റ്…

Read More

അഹമ്മദാബാദിൽ ഇന്ത്യയും തകർന്നടിഞ്ഞു; എട്ട് വിക്കറ്റുകൾ വീണു

അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരായി നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കും തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്. 3ന് 99 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 26 റൺസിനിടെയാണ് അഞ്ച് വിക്കറ്റുകൾ നഷ്ടമായത്. 16 റൺസുമായി രവിചന്ദ്ര അശ്വിനും റൺസൊന്നുമെടുക്കാതെ ഇഷാന്ത് ശർമയുമാണ് ക്രീസിൽ. ഇന്ന് രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 7 റൺസെടുത്ത രഹാനെയെ ലീച്ച് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടുപിന്നാലെ 66 റൺസെടുത്ത…

Read More

ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണം: ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്ന് അഭ്യര്‍ഥിച്ച് ക്ഷേത്രം ട്രസ്റ്റ്. മറ്റു സ്ഥലങ്ങളിലുള്ളവര്‍ തിരുവനന്തപുരത്തെ ബന്ധു വീടുകളില്‍ പൊങ്കാലയിടാന്‍ എത്തുന്നതും ഒഴിവാക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്‍ച്ച ഉണ്ടാകുമെങ്കിലും പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ട നിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ആറ്റുകാല്‍ പൊങ്കാല ദിവസമായ ശനിയാഴ്ച ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്‌നി പകരുന്ന സമയത്ത് വീടുകളില്‍ പൊങ്കാല തുടങ്ങാം….

Read More

ഡി എം വിംസിൽ സൂപ്പർ സ്‌പെഷ്യാലിറ്റി അടക്കമുള്ള സേവനങ്ങൾ ആരോഗ്യ ഇൻഷുറൻസിനു കീഴിൽ സൗജന്യമായി ലഭിക്കും

മേപ്പാടി: ഡി എം വിംസ് മെഡിക്കൽ കോളജിൽ യൂറോളജി, കാർഡിയോളജി, ഡയാലിസിസ്, മാക്സിലോ ഫേഷ്യൽ തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ സേവനങ്ങൾ ഉൾപ്പെടെ സ്പോർട്സ് മെഡിസിൻ,അത്യാഹിതം,ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗം, പ്രസവ -സ്ത്രീ രോഗം, അസ്ഥിരോഗം, ഇ എൻ റ്റി, നേത്ര രോഗം, ത്വക്ക് രോഗം, നവജാത ശിശു രോഗം, മാനസീകാരോഗ്യം തുടങ്ങിയ എല്ലാ ജനറൽ വിഭാഗങ്ങളിലും സർക്കാരിന്റെ സൗജന്യ ചികിത്സാ സ്കീമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാർഡുള്ളവർക്ക് കിടത്തി ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായി…

Read More

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു

പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചാണ് അന്ത്യം സംഭവിച്ചത്. പാരമ്പര്യവും ആധുനികതയും ആത്മീയതയും സമന്വയിപ്പിച്ച കവിയായിരുന്നു അദ്ദേഹം. രാജ്യം 2014ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, പി സ്മാരക കവിതാ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Read More

ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; നടപ്പിലാകുന്നത് 12,000 കോടിയുടെ പദ്ധതി

ഇടുക്കി ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഇടുക്കിയുടെ സമഗ്രവികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുള്ളതാണ് പാക്കേജ്. കാർഷിക വരുമാനം വർധിപ്പിക്കുന്നതിനായി സ്ഥായിയായ രീതികളിലൂടെ കൃഷിയുടേയും മൃഗപരിപാലനത്തിന്റെയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം നീക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ടി എം തോമസ് ഐസക്, എംഎം മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു  

Read More