Headlines

Webdesk

കെ കെ ശൈലജ ഇനി പാർട്ടി വിപ്പ്: പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് ടീച്ചർ

  ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു കെ കെ ശൈലജ ടീച്ചർ. നിപയും കൊവിഡും കേരളത്തെ വരിഞ്ഞുമുറുക്കിയപ്പോൾ ആരോഗ്യമന്ത്രിയെന്ന നിലയിൽ ടീച്ചറുടെ ഭരണപാടവം എല്ലാവരും കണ്ടതാണ്. സ്‌നേഹത്തോടെ മലയാളികൾ ടീച്ചറെ ടീച്ചറമ്മ എന്ന് വിളിക്കുകയും ചെയ്തു. റെക്കോർഡ് ഭൂരിപക്ഷത്തിൽ ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയും ആ ജനപ്രീതിയുടെ തെളിവാണ് പക്ഷേ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകട്ടെയെന്ന സിപിഎം തീരുമാനത്തോടെ ശൈലജ ടീച്ചർക്ക് രണ്ടാമവസരം ലഭിക്കാതെ പോകുകയായിരുന്നു. പാർട്ടി വിപ്പ് എന്ന പദവിയാണ് സിപിഎം കെ കെ ശൈലജക്ക് നൽകിയിരിക്കുന്നത്….

Read More

സിപിഐ മന്ത്രിമാരുടെ പട്ടികയായി: ചിഞ്ചുറാണി പട്ടികയിലെ വനിതാ സാന്നിധ്യം

  രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരുടെ പട്ടികയായി. കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവരെയാണ് പാർട്ടി തീരുമാനിച്ചത്. ഇ കെ വിജയന്റെ പേരും പറഞ്ഞു കേട്ടിരുന്നുവെങ്കിലും ജി ആർ അനിലിന് നറുക്ക് വീഴുകയായിരുന്നു 1964ന് ശേഷം സിപിഐയിൽ നിന്ന് മന്ത്രിയാകുന്ന ആദ്യ വനിതയാണ് ചിഞ്ചുറാണി. ചിഞ്ചുറാണിയും കെ രാജനും പി പ്രസാദും സിപിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ഇതിൽ ചിഞ്ചുറാണി ദേശീയ കൗൺസിൽ അംഗം കൂടിയാണ്. ഇ ചന്ദ്രശേഖരന്റെ…

Read More

സിപിഎം മന്ത്രിമാരുടെ പട്ടികയായി: രണ്ട് വനിതകൾ, എം ബി രാജേഷ് സ്പീക്കർ

  രണ്ടാം പിണറായി സർക്കാരിലെ സിപിഎം മന്ത്രിമാരുടെ പട്ടികയായി. രാവിലെ ചേർന്ന പിബി യോഗവും തുടർന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവുമാണ് മന്ത്രിമാരുടെ പാനൽ തയ്യാറാക്കിയത്. സംസ്ഥാന സമിതി കൂടി അംഗീകരിച്ച പട്ടികയിൽ കെ കെ ശൈലജ ടീച്ചറില്ലെന്നതാണ് ശ്രദ്ധേയം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ എന്നിവർ മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പി രാജീവൻ, കെ എൻ ബാലഗോപാൽ എന്നിവരും മന്ത്രിമാരാകും. ഡിവൈഎഫ്‌ഐ പ്രതിനിധിയായി പിഎം മുഹമ്മദ് റിയാസ് മന്ത്രിയാകുമ്പോൾ എം…

Read More

തീർത്തും അപ്രതീക്ഷിതം: കെ കെ ശൈലജ ടീച്ചറും മന്ത്രിസഭയിലുണ്ടാകില്ല

  രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയും പുറത്ത്. മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജ ടീച്ചറെ കൂടി മാറ്റിനിർത്താൻ ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമായത്. പിണറായി ഒഴികെ മറ്റെല്ലാ മന്ത്രിമാരും പുതുമുഖങ്ങളാകട്ടെയെന്ന നിലപാട് അംഗീകരിക്കുകയായിരുന്നു തീർത്തും അപ്രതീക്ഷിതമായാണ് കെ കെ ശൈലജ ടീച്ചറെ മാറ്റിനിർത്താനുള്ള തീരുമാനം. ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ കെ ശൈലജ തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയും ഇവരായിരുന്നു. ഭാവി മുഖ്യമന്ത്രി എന്നുപോലും…

Read More

24 മണിക്കൂറിനിടെ 2.63 ലക്ഷം പേർക്ക് കൊവിഡ്, 4329 മരണം; 4.22 ലക്ഷം പേർക്ക് രോഗമുക്തി

  തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിിടെ 2,63,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 17,853 രോഗികളുടെ കുറവാണുണ്ടായിരിക്കുന്നത് ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,52,28,996 ആയി. നിലവിൽ 33,53,765 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 4,22,436 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത് 24 മണിക്കൂറിനിടെ 4329 പേർ കൊവിഡ് ബാധിച്ച് മരിച്ചു….

Read More

ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജുകൾ മുങ്ങി; 127 പേരെ കാണാതായി, 147 പേരെ രക്ഷപ്പെടുത്തി

  ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒ എൻ ജി സി ബാർജുകൾ മുങ്ങി 127 പേരെ കാണാതായി. മൂന്ന് ബാർജുകളിലായി നാനൂറിലേറെ പേരാണ് ഉണ്ടായത്. ഇതിൽ 147 പേരെ നാവിക സേന രക്ഷപ്പെടുത്തി. നേവി കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ് ബാർജ് പി 305ലെ 136 പേരെ രക്ഷപ്പെടുത്തി. 137 പേരുള്ള ഗാൽ കൺട്രക്ടർ എന്ന ബാർജും അപകടത്തിൽപ്പെട്ടു. ബാർജ് എസ് എസ് 3ൽ 297 പേരാണുള്ളത്. പി 305 5 എന്ന ബാർജിൽ 273…

Read More

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമായത് കുടുംബ സ്വത്തിനെ ചൊല്ലിയുള്ള സഹോദരിയുടെ പരാതിയെ തുടർന്ന്

  രണ്ടാം പിണറായി സർക്കാരിൽ ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് കുടുംബവഴക്കിനെ തുടർന്നെന്ന് സൂചന. കുടംബത്തിലെ സ്വത്ത് തർക്കമാണ് കാരണം. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതിയുമായി ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. പിള്ളയുടെ വിൽപത്രത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയാണ് ഇവർ ഉന്നയിച്ചത്. രണ്ട് പെൺമക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് ഗണേഷ്‌കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു…

Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് 240 രൂപ വർധിച്ചു

  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 240 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വർധിച്ച് 4545 രൂപയായി രണ്ടാഴ്ചക്കിടെ 1300ലേറെ രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1868.89 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,437 രൂപയായി.

Read More

വി എസ് സുനിൽകുമാറിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

  മുൻമന്ത്രി വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് സുനിൽകുമാറിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിൽകുമാർ നേരത്തെ രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.  

Read More

കേരളാ കോൺഗ്രസ് എമ്മിന്റെ മന്ത്രിയെയും ചീഫ് വിപ്പിനെയും ഔദ്യോഗികമായി തീരുമാനിച്ചു

  രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ച രണ്ട് കാബിനറ്റ് റാങ്ക് പദവിയിലേക്കും ആളെ തീരുമാനിച്ചു. ഒരു മന്ത്രി സ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചത് ഇതിൽ റോഷി അഗസ്റ്റിൻ മന്ത്രിയാകും. ചീഫ് വിപ്പായി ഡോ. എൻ ജയരാജിനെയും തീരുമാനിച്ചു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഇടുക്കി എംഎൽഎയായ റോഷി അഗസ്റ്റിൻ അഞ്ചാം തവണയാണ് നിയമസഭയിൽ…

Read More