Headlines

Webdesk

മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ള 79 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

  ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ളവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നാവികസേനാ തെരച്ചിലിൽ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ള 79 ജീവനക്കാർക്കായാണ് തെരച്ചിൽ നടക്കുന്നത് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ബാർജുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ 147 പേരെ രക്ഷപ്പെടുത്തിയിരുന്നു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

Read More

സത്യപ്രതിജ്ഞ നാളെ: മന്ത്രിമാരുടെ വകുപ്പ് വിഭജനം ഇന്ന് പൂർത്തിയാകും

  രണ്ടാം പിണറായി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കാനിരിക്കെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും. രാവിലെ എ കെ ജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ യോഗത്തിൽ തീരുമാനിക്കും. ആരോഗ്യം, ധനകാര്യം, വിദ്യഭ്യാസം, വൈദ്യുതി, വ്യവസായം തുടങ്ങിയ വകുപ്പുകൾ പാർട്ടി കൈവശം വെക്കും. ജോസ് കെ മാണിയുടെ പാർട്ടിക്ക് ഏത് വകുപ്പ് നൽകണമെന്നതിൽ കൂടിയാലോചനകളുണ്ടാകും. ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ്, എൻസിപി, പാർട്ടികൾക്കും ഏതൊക്കെ വകുപ്പുകൾ നൽകണമെന്ന്…

Read More

500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെയാണ് ഹർജി. സർക്കാർ നടപടി കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത് തൃശ്ശൂർ സ്വദേശിയും ഡോക്ടറുമായ കെ ജെ പ്രിൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. ചടങ്ങ് തടയാൻ കോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റിയൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്നിവർ…

Read More

കൊല്ലത്ത് 42കാരിയ്ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

കൊല്ലം: കേരളത്തില്‍ ആശങ്ക ഉയര്‍ത്തി ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം. കൊല്ലത്ത് 42കാരിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരിക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയെയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിലും ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലും…

Read More

ടൗട്ടെയ്ക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: ടൗട്ടേക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് വരുന്നു. ഇതോടെ കേരളത്തില്‍ അടുത്തയാഴ്ച മഴ വീണ്ടും കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളും എന്നാണ് കണക്കുകൂട്ടല്‍. ഇത് പെട്ടെന്നുതന്നെ തീവ്ര ന്യൂനമര്‍ദ്ദം ആകും. ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. തെക്കന്‍കേരളത്തില്‍ ഇരുപത്തിയഞ്ചാം തീയതി മുതല്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ മഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും എന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം, ഗുജറാത്തില്‍ കരയിലേക്ക്…

Read More

വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും

വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ* കാവും മന്ദം ടൗൺ, പടിഞ്ഞാറത്തറ ബി എസ് എൻ എൽ കാപ്പുണ്ടിക്കൽ സ്വരാജ് ഹോസ്പിറ്റൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും._ മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ* മുട്ടില്‍ ടൗണ്‍, അമ്പുകുത്തി, എടപ്പെട്ടി, പാറക്കല്‍, പരിയാരം, ചെലണിച്ചാല്‍, കൊളവയല്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും….

Read More

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് തരിശ് കുണ്ടോട സ്വദേശി വാടിയില്‍ ഷാജി (42) ആണ് കൊല്ലപ്പെട്ടത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ തിരികെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാനുള്ള പരിശ്രമത്തിനിടയില്‍ കാട്ടുപോത്ത് തിരിഞ്ഞ് നിന്ന് ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ടുള്ള കുത്തേറ്റ ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുള്ള ഷാജി ലോക് ഡൗണിനു തൊട്ട് മുമ്പാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്.  

Read More

യുവതിയുടെ വീഡിയോ പോൺ സൈറ്റിൽ പ്രചരിപ്പിച്ച പ്രതിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു

യുവതിയുടെ വീഡിയോ പോൺ സൈറ്റിൽ പ്രചരിപ്പിച്ച പ്രതിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി സ്വദേശി ആയ 22 കാരിയുടെ വീഡിയോ അശ്ലീല വെബ് സൈറ്റിലും ഇന്റർനെറ്റ്‌ നമ്പർ ഉപയോഗിച്ചു നിർമിച്ച വാട്സാപ്പിലും പെൺകുട്ടിയുടെ തന്നെ പേരിൽ വ്യജ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയും പ്രചരിപ്പിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു (21) വിനെ ആണ് വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കെ നായർ ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം നെടുമങ്ങാട്…

Read More

ശൈലജ ടീച്ചറുടെ പിൻഗാമിയായി വീണ ജോർജ് എത്തുമെന്ന് സൂചന; പി രാജീവിന് സാധ്യത ധനകാര്യം

  രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായതോടെ വകുപ്പ് തല ചർച്ചകളിലേക്ക് മുന്നണി കടന്നിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിൽ തോമസ് ഐസക് വഹിച്ചിരുന്ന ധനകാര്യ വകുപ്പ് പി രാജീവിനോ കെ എൻ ബാലഗോപാലിനോ ലഭിക്കാനാണ് സാധ്യത. ഇരുവരുടെയും പരിചയസമ്പത്ത് വകുപ്പിനെ നയിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ എം വി ഗോവിന്ദൻ മാഷിന് വ്യവസായ വകുപ്പ് ലഭിച്ചേക്കും. പിന്നോക്ക ക്ഷേമം, തൊഴിൽ, നിയമം തുടങ്ങിയ വകുപ്പുകളാകും കെ രാധാകൃഷ്ണന് ലഭിക്കുക. വി ശിവൻകുട്ടി സഹകരണം, ദേവസ്വം വകുപ്പുകൾ കൈകാര്യം…

Read More

മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിനെതിരെ എസ് സുരേഷ്; സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ

  രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിച്ച ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ മന്ത്രിക്കസേര വിവാദത്തിലേക്ക്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന് മന്ത്രിപദം നൽകിയത് മുഖ്യമന്ത്രിയുടെ മരുകമകൻ എന്ന ലേബൽ കാരണമാണെന്ന ആരോപണം ശക്തമാകുന്നു. സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളനെന്നാണ് റിയാസിനെ അഡ്വ. എസ് സുരേഷ് പരിഹസിക്കുന്നത്. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ബന്ധു നിയമനം… മന്ത്രിസഭയിലും…സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു…

Read More