500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

 

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെയാണ് ഹർജി. സർക്കാർ നടപടി കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്

തൃശ്ശൂർ സ്വദേശിയും ഡോക്ടറുമായ കെ ജെ പ്രിൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. ചടങ്ങ് തടയാൻ കോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റിയൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്നിവർ ചീഫ് ജസ്റ്റിസിന് കത്തും നൽകിയിട്ടുണ്ട്

20ാം തീയതി വൈകുന്നേരം മൂന്നരക്കാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. സെൻട്രൽ സ്റ്റേഡിയത്തിൽ ഇതിന്റെ പന്തൽ പണികൾ പുരോഗമിക്കുകയാണ്‌