Headlines

Webdesk

നിയുക്ത മന്ത്രി വി അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  നിയുക്ത മന്ത്രി വി അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. രക്ത സമ്മർദ്ദത്തിൽ വർധനവുള്ളതിനാൽ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അബ്ദുറഹ്മാൻ. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് പാർട്ടിവൃത്തങ്ഹൾ അറിയിച്ചു.

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി സ്വകാര്യ സ്ഥാപനവും

  പേരാമ്പ്ര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച് നാഥാ പുരത്തെ സ്വകാര്യ സ്ഥാപനം. കോവിഡ് പ്രതിരോത കുത്തിവെപ്പ് നടത്തിയവർക്കും, ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക പരിഗണന നൽകിയാണ് ഇവരുടെ പ്രവർത്തനം വേറിട്ടു നിൽക്കുന്നത്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ബെർഗർ ലോഞ്ച് ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റിലാണ് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് വാക്‌സിനെടുത്തവർക്കും ”ബൈ വൺ ഗെറ്റ് വൺ” ഫ്രീ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമാകെയും ഭീതി പരത്തിക്കൊണ്ടും, ജീവഹാനി വരുത്തിയും കോവിഡ് 19 വൈറസ് നാശങ്ങൾ വിതയ്ക്കുമ്പോൾ പൊതുജനം കൂടുതൽ…

Read More

എൻസിപിയിലും ടേം വ്യവസ്ഥ: ആദ്യ ഊഴത്തിൽ എ കെ ശശീന്ദ്രൻ മന്ത്രിയാകും

  എൻസിപിയിലും മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവെക്കും. ആദ്യ രണ്ടര വർഷം എ കെ ശശീന്ദ്രൻ മന്ത്രിയാകും. പിന്നീട് തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ അംഗമായിരുന്നു. അതിനാൽ മന്ത്രിസ്ഥാനത്ത് തുടർച്ച വേണമെന്ന നിലപാടായിരുന്നു ശശീന്ദ്രൻ വിഭാഗം ഉന്നയിച്ചത്. എന്നാൽ മറുവിഭാഗം എതിർത്തു. ഇതോടെയാണ് ടേം വ്യവസ്ഥയെന്ന ഫോർമുല മുന്നോട്ടുവന്നത്. ഏലത്തൂരിൽ നിന്നുള്ള എംഎൽഎയാണ് എ കെ ശശീന്ദ്രൻ. കുട്ടനാട്ടിൽ…

Read More

തമിഴ്‌നാട് സേലത്ത് ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു

തമിഴ്‌നാട് സേലത്ത് ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു. സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ ചികിത്സ ലഭിക്കാൻ അവസരം കാത്തുനിന്നവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. പ്രദേശത്തെ സ്വകാര്യ ആശുപത്രികളെയടക്കം ഇവർ സമീപിച്ചുവെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. തുടർന്നാണ് സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ കാത്തുകിടന്നത്. കഴിഞ്ഞ ദിവസം മധുരയിൽ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചിരുന്നു.

Read More

തൃത്താലയിലെ അഭിമാന പോരാട്ടത്തിൽ വിജയം കൊയ്ത രാജേഷ് ഇനി സഭാ നാഥന്റെ കസേരയിലേക്ക്

  സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു തൃത്താലയിലേത്. വിടി ബൽറാമിനെ ഏതുവിധേനയും പരാജയപ്പെടുത്താനാണ് എം ബി രാജേഷിനെ മണ്ഡലം ഏൽപ്പിച്ചതും. പാർട്ടിയുടെ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കി രാജേഷ് തൃത്താലയിൽ വിജയം കൊയ്യുകയും ചെയ്തു. ഇനി കേരളാ നിയമസഭയുടെ നാഥന്റെ കസേരയിലേക്കാണ് എം ബി രാജേഷിന്റെ പ്രയാണം സ്പീക്കർ സ്ഥാനത്തേക്ക് ചെറുപ്പക്കാരെ കൊണ്ടുവന്ന കഴിഞ്ഞ തവണത്തെ രീതി ഇത്തവണയും ആവർത്തിക്കുകയായിരുന്നു സിപിഎം. കഴിഞ്ഞ തവണ പി ശ്രീരാമകൃഷ്ണനാണ് സ്പീക്കറായതെങ്കിൽ ഇത്തവണ അത് എം ബി രാജേഷിന്റെ കർതവ്യമാണ്. രണ്ട്…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം

  അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ കാർഷിക ഗവേഷണ കേന്ദ്രം 700 കിലോയോളം പഴം-പച്ചക്കറികൾ പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡണ്ട് കെ ഷെമീർ എന്നിവർ ഏറ്റുവാങ്ങി.

Read More

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 631 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.05

  വയനാട് ജില്ലയില്‍ ഇന്ന് (18.05.21) 631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 1309 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.05 ആണ്. 619 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53419 ആയി. 45098 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7475 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

നിയമസഭയിലേക്കുള്ള ആദ്യ വരവ് തന്നെ മന്ത്രിയായി; യുവാക്കളുടെ പ്രതിനിധിയായി മുഹമ്മദ് റിയാസ്

  നിയമസഭയിലേക്കുള്ള ആദ്യ വരവിൽ തന്നെ മന്ത്രിസ്ഥാനം. അപൂർവ ഭാഗ്യമാണ് ഡിവൈഎഫ്‌ഐ ദേശീയ സെക്രട്ടറി കൂടിയായ പിഎ മുഹമ്മദ് റിയാസിനെ തേടിയെത്തിയത്. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനം പാർട്ടി എടുത്തതോടെ യുവാക്കളുടെ പ്രതിനിധിയായി റിയാസ് മന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു എസ് എഫ് ഐയിലൂടെയാണ് മുഹമ്മദ് റിയാസ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2017ൽ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റായി. തൊഴിലാളി സംഘടനാ രംഗത്തും റിയാസ് സജീവ സാന്നിധ്യമായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ബേപ്പൂരിൽ നിന്നാണ് റിയാസ്…

Read More

നേതാക്കളാരും പങ്കെടുക്കില്ല; പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഹസൻ

പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല. ടിവിയിൽ മാത്രമേ ചടങ്ങ് കാണുകയുള്ളുവെന്ന് ഹസൻ പറഞ്ഞു മന്ത്രിമാർ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്‌കരിക്കുകയല്ല, മുഖ്യമന്ത്രി പറഞ്ഞതുപോലെ ചടങ്ങ് ടിവിയിൽ കാണുമെന്നും ഹസൻ പറഞ്ഞു.

Read More