നിയമസഭയിലേക്കുള്ള ആദ്യ വരവിൽ തന്നെ മന്ത്രിസ്ഥാനം. അപൂർവ ഭാഗ്യമാണ് ഡിവൈഎഫ്‌ഐ ദേശീയ സെക്രട്ടറി കൂടിയായ പിഎ മുഹമ്മദ് റിയാസിനെ തേടിയെത്തിയത്. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനം പാർട്ടി എടുത്തതോടെ യുവാക്കളുടെ പ്രതിനിധിയായി റിയാസ് മന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു
എസ് എഫ് ഐയിലൂടെയാണ് മുഹമ്മദ് റിയാസ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2017ൽ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റായി. തൊഴിലാളി സംഘടനാ രംഗത്തും റിയാസ് സജീവ സാന്നിധ്യമായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
ബേപ്പൂരിൽ നിന്നാണ് റിയാസ് നിയമസഭയിലേക്ക് എത്തുന്നത്. പിണറായി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന ബഹുമതിയും ഇനി റിയാസിനായിരിക്കും.