Headlines

Webdesk

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും

ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിന്റെ വരവ് നേരത്തെയാക്കാനും ഇത് ഇടയാക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക. കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്നാണ് പ്രവചനം. നാല് ദിവസം മുന്നോട്ടോ പിന്നോട്ടേക്കോ ഇതാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More

ഒറ്റ ദിവസം 4529 കൊവിഡ് മരണം; 24 മണിക്കൂറിനിടെ 2.67 ലക്ഷം പേർക്ക് കൂടി കൊവിഡ്‌

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3801 കേസുകൾ ഇന്ന് കൂടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,96,330 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേരാണ് മരിച്ചത്. 3,39,851 പേർ രോഗമുക്തരാകുകയും ചെയ്തു നിലവിൽ 32,26,719 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം…

Read More

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

  പാലക്കാട് മലമൽക്കാവിൽ മാനസിക വെല്ലുവിളി നേരിടുന്ന 58കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പുളിക്കൽ സിദ്ധിഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സിദ്ധിഖ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സിദ്ധിഖ് മരിച്ച വിവരം നാട്ടുകാർ അറിയുന്നത്. ഇതിനിടെ ഖബറടക്കം നടത്താനുള്ള ശ്രമം വീട്ടുകാർ നടത്തി. എന്നാൽ സംശയം തോന്നിയ നാട്ടുകാർ ഇത് തടയുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടത്തിൽ കഴുത്തുമുറുകി ശ്വാസം മുട്ടിയാണ് സിദ്ധിഖ് മരിച്ചതെന്ന് വ്യക്തമായി. തുടർന്ന് ഫാത്തിമയെ…

Read More

ശൈലജ ടീച്ചറെ മാറ്റിനിർത്തിയതിൽ പുനഃപരിശോധനയുണ്ടാകില്ല; പാർട്ടിയുടെ സംഘടനാപരമായ തീരുമാനമെന്ന് വിജയരാഘവൻ

  കെ കെ ശൈലജയെ രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിമാർ ആരാകണമെന്നത് പാർട്ടിയെടുത്ത തീരുമാനമാണ്. ഇക്കാര്യത്തിൽ പുന:പരിശോധനയുണ്ടാകില്ല സർക്കാരിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുകയെന്നത് പാർട്ടിയുടെ ഉത്തരവാദിത്വമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനയും പ്രധാനമാണ്. അതിന് പ്രാധാന്യം നൽകിയുള്ള തീരുമാനമാണ് മുന്നിലുള്ളത്. ശൈലജ ടീച്ചറെ മാറ്റി നിർത്തുന്നതിനെതിരായ സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ശ്രദ്ധിച്ചിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Read More

കോട്ടത്തറയിൽ സ്റ്റാഫ് നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

  കോട്ടത്തറയിൽ നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ട്രൈബർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് രമ്യ ഷിബു(35)വാണ് മരിച്ചത്. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ് രാത്രിയിൽ ഭക്ഷണം കഴിച്ച് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. കൊവിഡ് ടെസ്റ്റിൽ നെഗറ്റീവാണ്.

Read More

വിൽപത്രം അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം എഴുതിയത്: ഗണേഷിന് ഇളയ സഹോദരിയുടെ പിന്തുണ

  സ്വത്ത് ഭാഗം വെക്കൽ വിവാദത്തിൽ കെബി ഗണേഷ്‌കുമാറിന് പിന്തുണയുമായി ഇളയ സഹോദരി. വിൽപത്രം ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ഗണേഷിന്റെ സഹോദരി ബിന്ദു പറഞ്ഞു. മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ട് സ്വന്തം മനസ്സോടെയാണ് അച്ഛൻ വിൽപത്രം എഴുതിയത്. ഗണേഷ് ഇതിൽ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അച്ഛന് ഓർമക്കുറവുണ്ടായത്. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ അച്ഛൻ വിൽപത്രം തയ്യാറാക്കിയിരുന്നു. മൂത്ത സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിന്ദു പറഞ്ഞു. നേരത്തെ വിൽപത്രവുമായി ബന്ധപ്പെട്ട്…

Read More

ഏറെ ഉയരങ്ങളിലേക്ക് എത്തട്ടെ: സഹപാഠിയായ നിയുക്ത മന്ത്രി മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് മുനവ്വറലി തങ്ങൾ

  നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കോഴിക്കോട് ഫാറൂഖ് കോളേജിൽ ഇരുവരും സഹപാഠികളായിരുന്നു. റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും…

Read More

കോവിഡ് ചിത്സയിലിരിക്കെ വയനാട്ടിൽ വയോധിക മരണപ്പെട്ടു

സുൽത്താൻ ബത്തേരി കല്ലു വയൽ ചെട്ടിയാം കണ്ടി പരേതനായ അഹമ്മദ് കോയയുടെ ഭാര്യ റുഖിയ (83) ആണ് മരിച്ചത്. കോ വിഡ് ബാധിച്ച് മേപ്പാടി വിംസ് ആശ്രുപത്രിയിൽ ചികിത്സയലായിരുന്നു. മക്കൾ: അബൂബക്കർ ,മമ്മുട്ടി

Read More

ഒമ്പതാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കും; ഉത്തരവിറങ്ങി

  സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകും അധ്യാപകർ വർക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്തി മെയ് 25നുള്ളിൽ പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം കൊവിഡ് നിബന്ധനകൾ പാലിച്ച് മെയ് 19ന്…

Read More

മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ള 79 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

  ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ളവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നാവികസേനാ തെരച്ചിലിൽ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ള 79 ജീവനക്കാർക്കായാണ് തെരച്ചിൽ നടക്കുന്നത് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ബാർജുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ 147 പേരെ രക്ഷപ്പെടുത്തിയിരുന്നു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

Read More