സ്വത്ത് ഭാഗം വെക്കൽ വിവാദത്തിൽ കെബി ഗണേഷ്‌കുമാറിന് പിന്തുണയുമായി ഇളയ സഹോദരി. വിൽപത്രം ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ഗണേഷിന്റെ സഹോദരി ബിന്ദു പറഞ്ഞു. മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ട്
സ്വന്തം മനസ്സോടെയാണ് അച്ഛൻ വിൽപത്രം എഴുതിയത്. ഗണേഷ് ഇതിൽ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അച്ഛന് ഓർമക്കുറവുണ്ടായത്. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ അച്ഛൻ വിൽപത്രം തയ്യാറാക്കിയിരുന്നു. മൂത്ത സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിന്ദു പറഞ്ഞു.
നേരത്തെ വിൽപത്രവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു.