കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നാണ് വിദഗ്ധരുടെ അനുമാനം; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്ന അനുമാനത്തിലാണ് വിദഗ്ധരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ജനങ്ങൾ ജാഗ്രത കൈവെടിയരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാനായി സംസ്ഥാനത്ത് കർക്കശമായ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് തുടരുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ വളരെ വിജയകരമായ രീതിയിലാണ് ലോക്ക് ഡൗൺ നടപ്പാക്കി…
