Headlines

Webdesk

മാധ്യമപ്രവർത്തകക്ക് വാട്‌സാപ്പിൽ ആശ്ലീല ചുവയുള്ള സ്റ്റിക്കറുകൾ; എൻ പ്രശാന്ത് വിവാദത്തിൽ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെ എസ് ഐ എൻ സി എംഡി എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകക്ക് വാട്‌സാപ്പിലൂടെ മറുപടി നൽകിയത് അശ്ലീല ചുവയുള്ള സ്റ്റിക്കർ വഴി. കൊച്ചി മാതൃഭൂമി യൂനിറ്റിലെ കെ പി പ്രവിതക്കാണ് മോശം അനുഭവമുണ്ടായത്. പ്രതികരണം തേടുമ്പോൾ ഇത്തരം സ്റ്റിക്കറുകൾ അയക്കുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോൾ സ്റ്റിക്കറുകൾ ഡിലീറ്റ് ചെയ്യുകയും ആള് മാറി പോയി, വാർത്ത കിട്ടാനുള്ള വഴി ഇതല്ലെന്നും ചില മാധ്യമപ്രവർത്തകർ ശുചീകരണ തൊഴിലാളികളേക്കാൾ താഴ്ന്നവരാണെന്നുമാണ് എൻ പ്രശാന്ത് നൽകിയ മറുപടി…

Read More

സിപിഐ(എം) അമ്പലവയൽ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു

അമ്പലവയൽ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഭാഗമായി അമ്പലവയൽ പഞ്ചായത്ത് തല ശില്പശാല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടേറിയേറ്റംഗം വി വി ബേബി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം വി വി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ ഷമീർ, അമ്പലവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ രാജൻ, തോമാട്ടുചാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗഫൂർ പാമ്പള തുടങ്ങിയവർ സംസാരിച്ചു.

Read More

ഏത് ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനും കൊവിഡ് നമ്മളെ പഠിപ്പിച്ചു: പ്രധാനമന്ത്രി മോദി

കൊവിഡ് മഹാമാരിക്ക് സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യമേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വർധിച്ചതായും മോദി പറഞ്ഞു ആരോഗ്യമേഖലക്ക് ഇപ്പോൾ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയിൽ സമാനമായ വെല്ലുവിളികളെ നേരിടാൻ തയ്യാറാകേണ്ട ഒരു പാഠം കൊവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ചു. ഭാവിയിൽ ഏത് ആരോഗ്യ അടിയന്തരാവസ്ഥക്കും രാജ്യം മികച്ച രീതിയിൽ…

Read More

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: കാണാതായ 136 പേരെയും മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽപ്പെട്ട് കാണാതായ 136 പേരെ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഇതുവരെ 60 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. ദുരന്തനിവാരണ സേന, ആർമിയുടെ വിവിധ വിഭാഗങ്ങൾ, വ്യോമസേന, പോലീസ്, അർധസൈനികർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. ഈ മാസം ഏഴാം തീയതിയാണ് അപകടം നടന്നത്. അളകനന്ദ നദിയിലും കൈവഴികളിലുമാണ് മിന്നൽ പ്രളയമുണ്ടായത്. എൻടിപിസിയുടെ തപോവൻ-വിഷ്ണുഗഢ്, ഋഷിഗംഗ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പിന് കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്. മലബാർ മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്ര സേന വേണമെന്നാണ് ആവശ്യം കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച വരും. 25 കമ്പനി സേനയാണ് വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സേനയെ വിന്യസിക്കുക. ഇത്തവണ ഒരു ബൂത്തിൽ ആയിരം വോട്ടർമാരാകും ഉണ്ടാകുക. അതിനാൽ 15,730 അധിക ബൂത്തുകൾ വേണം സ്ഥാനാർഥികൾക്കെതിരായ ക്രിമിനൽ കേസുകൾ മൂന്ന്…

Read More

കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

  കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കാസര്‍കോട് ജനകീയ ആക്ഷന്‍ കമ്മിറ്റിയാണ് ഹര്‍ജി നല്‍കിയത്.വിധി വരുന്നത് വരെ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം താല്‍ക്കാലികമായി പിന്‍വലിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി ഹര്‍ജി പരിഗണിക്കും .ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ആരെയും കടത്തിവിടില്ലെന്ന കര്‍ണ്ണാടകയുടെ തീരുമാനം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും, ചെക്ക് പോസ്റ്റുകളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കര്‍ണ്ണാടക സര്‍ക്കാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  …

Read More

ശുദ്ധജല വിതരണം തടസപ്പെടുന്നതാണ്

കൃഷ്ണഗിരി പുറക്കാടി അമ്പലവയൽ വില്ലേജുകൾക്കായുള്ള ത്വരിത ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ തകരാറിലായ പൈപ്പ് ലൈൻ നന്നാക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ മീനങ്ങാടി, അമ്പലവയൽ ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം 22-02-21 തിയതി രാത്രി 10 മണി മുതൽ 24-02-21 തിയതി രാവിലെ 6 മണി വരെ പൂർണമായോ ഭാഗീകാമായോ തടസപ്പെടുന്നതാണ് എന്ന് അസി. എഞ്ചിനീയർ, പബ്ലിക് ഹെൽത്ത് സെക്ഷൻ, സുൽത്താൻ ബത്തേരി അറിയിക്കുന്നു.  

Read More

‘ആഴക്കടലിൽ നിന്ന് കയറാതെ ചെന്നിത്തല’; പുതിയ ആരോപണങ്ങളുമായി രംഗത്ത്, മത്സ്യനയത്തിൽ തിരുത്തൽ വരുത്തിയത് ഗൂഢാലോചന

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കണം. കമ്പനിയുമായി ഉണ്ടാക്കിയ ആദ്യത്തെ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്. കുത്തക കമ്പനിക്ക് കേരളത്തിന്റെ കടൽ കൊള്ളയടിക്കാൻ നയം തിരുത്തിയതടക്കം 2018 മുതൽ ഗൂഢാലോചന നടന്നുവരികയാണെന്ന് ചെന്നിത്തല പറഞ്ഞു അസന്റിൽ വെച്ച് ഒപ്പിട്ട 500 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നൽകിയ നാല് ഏക്കർ സ്ഥലം തിരികെ വാങ്ങാനും നടപടിയായിട്ടില്ല. മത്സ്യനയത്തിൽ…

Read More

കതിരൂർ മനോജ് വധക്കേസ്: 15 പ്രതികൾക്ക് ജാമ്യം, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്

കതിരൂർ മനോജ് വധക്കേസിൽ പതിനഞ്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. യുഎപിഎ ചുമത്തപ്പെട്ട പ്രതികൾ അഞ്ച് വർഷമായി ജയിലിൽ കഴിയുകയായിരുന്നു 2014 സെപ്റ്റംബർ ഒന്നിനാണ് കതിരൂർ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബറിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. പി ജയരാജൻ അടക്കമുള്ളവർ കേസിൽ പ്രതികളാണ്. 2017ൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പി ജയരാജനെ ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ യുഎപിഎ ചുമത്താൻ സിബിഐക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ…

Read More

ലാവ്‌ലിൻ കേസ് മാറ്റിവെക്കണമെന്ന് വീണ്ടും സിബിഐ; ഏപ്രിൽ ആറിലേക്ക് മാറ്റി

ലാവ്‌ലിൻ കേസ് മാറ്റി വെക്കണമെന്ന് സിബിഐ വീണ്ടും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കേസ് ഇന്ന് തന്നെ കേട്ടൂടെയെന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകൻ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്. മാർച്ച് മാസത്തിലെ തീയതിയാണ് ആവശ്യപ്പെട്ടതെങ്കിലും ആ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read More