ഒന്ന് മുതൽ 9 വരെയുള്ള കുട്ടികളുടെ സ്ഥാനക്കയറ്റം; തീരുമാനം അടുത്ത ദിവസം ചേരുന്ന യോഗത്തിൽ

 

ഒന്ന് മുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. ഇതുമായി ബന്ധപ്പെട്ട യോഗം അടുത്ത ദിവസം ചേരും. ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന വീട്ടുപരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ആലോചിക്കുന്നത്

കുട്ടികൾക്കും അധ്യാപകർക്കും പ്രയാസം ഇല്ലാത്ത രീതിയിൽ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പഠനനിലവാരം അളക്കാനായി വീട്ടിലിരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ വീടുകളിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തെ തുടർന്നാണ് സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം സ്വീകരിക്കുന്നത്.