കേരള ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്റെ റേഷൻ അറിയിപ്പ്

1. മേയ് മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗം കാർഡിനും മേയ് കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത്. മേയ് മാസ കിറ്റിലെ സാധനങ്ങൾ ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, കടല – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞൾ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ആട്ട – 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്.
2. ഏപ്രിൽ കിറ്റ് വിതരണം തുടരുന്നു.
3. Pradhan Manthri Garib Kalyan Anna Yojana (PMGKAY) പദ്ധതി പ്രകാരം, AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ഇന്ന് (17.05.2021) മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണന്ന് കേരള കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു .