കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും; കേരളം മൂന്ന് കോടി വാക്‌സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളം മൂന്ന് കോടി ഡോസ് വാക്‌സിൻ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. അവർക്ക് വാക്‌സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ ഐസിഎംആറിന്റെ അനുമതി തേടും. സംസ്ഥാനത്ത് 18 മുതൽ 44 വയസു വരെയുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്ന്…
