Headlines

Webdesk

ജൂണിൽ പത്ത് കോടി ഡോസ് കൊവിഷീൽഡ് വാക്‌സിൻ നിർമിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ജൂണിൽ കൊവിഷീൽഡ് വാക്‌സിന്റെ പത്ത് കോടി ഡോസുകൾ വരെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. വിവിധ സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമത്തെ കുറിച്ച് പരാതി പറയുന്ന സാഹചര്യത്തിലാണ് സെറത്തിന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. നിലവിലെ ഉത്പാദന ശേഷിയായ ആറര കോടിയിൽ നിന്ന് ഉത്പാദനം പത്ത് കോടി ഡോസുകളായി വർധിപ്പിക്കുമെന്നാണ് വാഗ്ദാനം. കൊവിഡ് സാഹചര്യത്തിലും ജീവനക്കാർ 24 മണിക്കൂറും ജോലി ചെയ്യുകയാണെന്ന് കമ്പനി പറയുന്നു….

Read More

കോവിഡ് 19 രണ്ടാം വ്യാപന ഘട്ടത്തിലും രാഹുല്‍ ഗാന്ധി എം. പിയുടെ കൈത്താങ്ങ്

കല്‍പ്പറ്റ :വയനാട് ലോകസഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് /മുന്‍സിപ്പാലിറ്റികള്‍ക്കും രാഹുല്‍ ഗാന്ധി എം. പി യുടെ കോവിഡ് 19 ഹെല്പ് ഡെസ്‌ക്ക് വഴി പള്‍സ് ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു,1500 പള്‍സ് ഓക്‌സി മീറ്ററുകളാണ് എം. പി മണ്ഡലത്തില്‍ വിതരണം ചെയ്യുന്നത്.വയനാട് ജില്ലാതല വിതരണത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കോയംത്തൊടി മുജീബിന് നല്‍കി കൊണ്ട് വയനാട് ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ എം….

Read More

24 മണിക്കൂറിനിടെ 1.24 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,013 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2983, കൊല്ലം 2579, പത്തനംതിട്ട 1113, ആലപ്പുഴ 2333, കോട്ടയം 1278, ഇടുക്കി 986, എറണാകുളം 3439, തൃശൂർ 2403, പാലക്കാട് 2730, മലപ്പുറം 4131, കോഴിക്കോട് 2669, വയനാട് 213, കണ്ണൂർ 1537, കാസർഗോഡ് 619 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,23,727 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,81,518 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

ഇന്ത്യയിൽ നിന്നുള്ള യാത്രവിലക്ക് വീണ്ടും നീട്ടി യുഎഇ

  അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് യാത്ര വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ന് അറിയിക്കുകയുണ്ടായി. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല എന്നും അറിയിക്കുകയുണ്ടായി. യാത്രാ വിലക്ക് ജൂണ്‍ 14 വരെ നീട്ടിയെന്നായിരുന്നു കഴിഞ്ഞയാഴ്‍ച എമിറേറ്റ്സ് അറിയിക്കുകയുണ്ടായത്. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ജൂണ്‍ പകുതിയോടെ വിലക്ക് നീങ്ങുമെന്ന് കരുതിയിരുന്ന പ്രവാസികളുടെ…

Read More

ജില്ലയില്‍ 249 പേര്‍ക്ക് കൂടി കോവിഡ്:773 പേര്‍ക്ക് രോഗമുക്തി:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88

വയനാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 773 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88 ആണ്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.* ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57824 ആയി. 53355 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4023 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2490 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍…

Read More

കാലവർഷം ജൂൺ മൂന്നിനെത്തും; മുന്നോരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും

  തിരുവനന്തപുരം: കേരളത്തിൽ കാലവർഷം മൂന്നിനെത്തുമെന്ന് മുന്നറിയിപ്പുമായിദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 2015ൽ ഒഴികെ എല്ലാ വര്‍ഷവും കാലവര്‍ഷ പ്രവചനം ശരിയായിരുന്നു. നാളെ മുതൽ കാലവർഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതൽ നാല് ദിവസം വരെ ഇതിൽ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. കാലവർഷം എത്താനിരിക്കെ അണക്കെട്ടുകളിൽ മുന്നോരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുൻകരുതലിൻ്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പിൽവേ ഷട്ടറുകൾ തുറന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 19,894 പേർക്ക് കൊവിഡ്, 186 മരണം; 29,013 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 19,894 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂർ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂർ 991, കോട്ടയം 834, ഇടുക്കി 675, കാസർഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കൊടകര കുഴൽപ്പണ കേസ്: ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

  കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഇയാളോട് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കുഴൽപ്പണവുമായി എത്തിയ ധർമരാജനടക്കമുള്ള സംഘത്തിന് ഹോട്ടൽ മുറിയെടുത്ത് നൽകിയത് സതീഷാണെന്ന് കണ്ടെത്തിയിരുന്നു കോഴിക്കോട് നിന്ന് മൂന്നരക്കോടി രൂപയുടെ കുഴൽപ്പണവുമായാണ് ധർമരാജനും സംഘവും വന്നത്. ഇവർക്ക് തൃശ്ശൂർ നാഷണൽ ഹോട്ടലിൽ ബിജെപി ജില്ലാ നേതൃത്വമാണ് മുറിയെടുത്ത് നൽകിയത്. ഹോട്ടൽ ജീവനക്കരന്റെ മൊഴിയാണ് ഇത്…

Read More

ലക്ഷദ്വീപിന് കേരളത്തിന്റെ ഐക്യദാർഢ്യം: നിയമസഭയിൽ നാളെ പ്രമേയം, പ്രതിപക്ഷം പിന്തുണക്കും

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസാക്കും. അഡ്മിനിസ്‌ട്രേറ്ററുടെ വികലമായ പരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് നിയമസഭ ഭരണ പ്രതിപക്ഷ ഭേദമന്യേ ഐക്യദാർഢ്യം പ്രകടിപ്പിക്കും. മുഖ്യമന്ത്രിയാണ് ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് കെ കെ ശൈലജ തുടക്കമിടും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങിവെക്കുന്നത്. സിപിഎം വിപ്പ് കൂടിയാണ് കെ കെ ശൈലജ. നന്ദി പ്രമേയ ചർച്ച…

Read More

കാലവർഷം ജൂൺ മൂന്നിനോ അതിന് മുമ്പോ എത്തും; അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനോ അതിന് മുമ്പോ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് മുതൽ തെക്കുപടിഞ്ഞാറൻ കാറ്റ് കൂടുതൽ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. 31 തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ജൂൺ…

Read More