Headlines

Webdesk

അഡ്മിനിസ്‌ട്രേറ്ററുടെ നിയമത്തെ അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ്; സഭയിൽ ദ്വീപിന് വേണ്ടി പ്രമേയം

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചു. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ നിയമത്തെ അറബി കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുമുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നത് പാവങ്ങളെ പീഡിപ്പിക്കാനാണ്. പ്രമേയത്തോട് പൂർണമായും യോജിക്കുന്നു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും സതീശൻ…

Read More

ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമം; അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് നിയമസഭയിൽ പ്രമേയം

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോർപറേറ്റ് താത്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണുണ്ടാകുന്നത്. ഗോവധ നിരോധനമെന്ന സംഘ്പരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്തുകളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം കേന്ദ്രത്തിന്റെ താത്പര്യങ്ങൾ…

Read More

ഇന്ന് വിരമിക്കാനിരിക്കെ പോലീസ് അക്കാദമിയിലെ എസ് ഐ തൂങ്ങിമരിച്ച നിലയിൽ

  തൃശ്ശൂർ പോലീസ് അക്കാദമിയിലെ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുരേഷ്‌കുമാറിനെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യപ്രശ്‌നങ്ങളാൽ സുരേഷ് കുമാർ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പോലീസ് നായകകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു സുരേഷ്‌കുമാർ.

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം പതിനാറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത് ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപയാണ് വർധിച്ചത്. ഡീസലിന് 4.23 രൂപയുടെ വർധനവുണ്ടായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 94.33 രൂപയായി. ഡീസലിന് 90.74 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി.

Read More

മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു. അഹമ്മദ്നഗറിൽ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ 10 ശതമാനത്തോളം വരുമിത്. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടി. കോവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാവില്ലെന്നും ആശുപത്രി ബെഡ്ഡുകളുടെയും ഓക്സിജൻ ലഭ്യതയുടെയും സ്ഥിതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തിൽ, കുട്ടികൾക്കായി കോവിഡ്…

Read More

വയനാട്ടില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു

  കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 65കാരനാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.    

Read More

ലോക്ക് ഡൗൺ ജൂൺ 9 വരെ: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ

  സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടിയെങ്കിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. എല്ലാ വ്യവസായ സ്ഥാപനങ്ങളും അമ്പത് ശതമാനം ജീവനക്കാരെ വെച്ച് ഇന്ന് മുതൽ പ്രവർത്തിക്കാം. പുസ്തക വിൽപ്പന കടകൾ, ചെരുപ്പുകടകൾ, തുണിക്കടകൾ, ജ്വല്ലറി എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. കള്ളുഷാപ്പുകളിൽ പാഴ്‌സൽ അനുവദിക്കും. പാഴ് വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം…

Read More

സിബിഎസ്ഇ പന്ത്രണ്ടാം പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരീക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച വിഷയം കേന്ദ്രസർക്കാർ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയും വിഷയം പരിശോധിക്കുന്നത്. അഭിഭാഷകയായ മമത ശർമയാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. പരീക്ഷ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം നാളെ വരുമെന്നാണ് കരുതുന്നത്. മൂന്ന് വർഷത്തെ മാർക്ക് കണക്കിലെടുത്ത് ഇന്റേണൽ മാർക്ക് നൽകി പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയാണ് കേന്ദ്രം നടത്തുന്നത്. 9, 10, 11 ക്ലാസുകളിലെ മാർക്കാണ് പരിഗണിക്കുന്നത്. ഐസിഎസ്ഇ കൗൺസിൽ സമാനമായ…

Read More

ലക്ഷദ്വീപിന് കേരളത്തിന്റെ ഐക്യദാർഢ്യം: നിയമസഭ ഇന്ന് പ്രമേയം പാസാക്കും

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും. അഡ്മിനിസ്ട്രേറ്ററുടെ വികലമായ പരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് നിയമസഭ ഭരണ പ്രതിപക്ഷ ഭേദമന്യേ ഐക്യദാർഢ്യം പ്രകടിപ്പിക്കും. മുഖ്യമന്ത്രിയാണ് ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് കെ കെ ശൈലജ തുടക്കമിടും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങിവെക്കുന്നത്. സിപിഎം വിപ്പ് കൂടിയാണ് കെ കെ ശൈലജ. നന്ദി പ്രമേയ ചർച്ച…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. മൺസൂൺ കാറ്റും മഴയും നാളെയോടെ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത്…

Read More