ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പ്രഭാത സായാഹ്ന സവാരിക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെയും വൈകീട്ട് 7 മുതല്‍ 9 വരെയും സാമൂഹിക അകലം പാലിച്ച് നടക്കാം. കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലി ചെയ്യാം.തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവ വിൽക്കുന്ന കടകളില്‍ വിവാഹക്ഷണത്ത് കാണിച്ചാല്‍ മാത്രം അനുമതി. ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ…
