Webdesk

ആൻഡമാനിൽ ഒരു മണിക്കൂറിനിടയിൽ രണ്ട് തവണ ഭൂചലനം; നാശനഷ്ടങ്ങളില്ല

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6.27ന് പോർട്ട്ബ്ലെയറിലാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.3 ആയിരുന്നു തീവ്രത. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഭൂചലനം 7.21നാണ് ഉണ്ടായത്. 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത് എത്തിയത്. 99.99 ശതമാനമാണ് വിജയം 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫലത്തിനായി കാത്തിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പ്രത്യേക മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

കൊടുംക്രൂരന്മാരായ കുറുവാ സംഘം കേരളത്തിൽ, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

  തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പൊലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് പാലക്കാട് അതിർത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. *കുറുവ സംഘത്തിന്റെ പ്രവർത്തന ഇങ്ങനെ :* പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവർച്ചയ‌ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും…

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

  ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയായെന്ന് ഇവർ വാദിക്കുന്നു മുസ്ലിം സംഘടനകളാണ് അനുപാതം റദ്ദാക്കിയതിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇന്ന് സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനാ നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുന്നുണ്ട്. 16 മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് ധർണ

Read More

ഇന്ധനവില വർധനവിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്ര നടത്തി പ്രതിഷേധിച്ച് എംപിമാർ

  ഇന്ധനവില വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ പാർലമെന്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്തത്. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യുഡിഎഫ് എംപിമാർ അടക്കം റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാൻ തീരുമാനമായത്. വിലക്കയറ്റത്താൽ രാജ്യം പൊറുതി മുട്ടുമ്പോഴും കേന്ദ്രസർക്കാരിന് മാത്രം ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത് എത്തിയത്. 99.99 ശതമാനമാണ് വിജയം 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫലത്തിനായി കാത്തിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പ്രത്യേക മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം; പാറശ്ശാലയിൽ നാല് പേർ അറസ്റ്റിൽ

  മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൈയിൽ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മർദിച്ചത്. ഇവർക്കാർക്കും മാസ്‌കില്ലായിരുന്നു. മാസ്‌ക് നിർബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതിനെത്തുടർന്നാണ് അനിഷ്ട സംഭവം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ ഡോക്ടറെയാണ് സംഘം ആക്രമിച്ചത്.

Read More

കുമ്പളങ്ങി ആന്റണി ലാസർ വധം: യുവതിയടക്കം രണ്ട് പ്രതികൾ അറസ്റ്റിൽ, രണ്ട് പേർ ഒളിവിൽ

  എറണാകുളം കുമ്പളങ്ങിയിൽ  ആന്റണി ലാസർ എന്ന 39കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പുത്തങ്കരി വീട്ടിൽ സെൽവൻ(53), തറേപ്പറമ്പിൽ ബിജുവിന്റെ ഭാര്യ രാഖി(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളായ ബിജു, ഇയാളുടെ സുഹൃത്ത് ലാൽജി എന്നിവർ ഒളിവിലാണ് ആന്റണി ലാസറിനോടുള്ള ബിജുവിന്റെ പൂർവ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിലുണ്ടായിരുന്ന പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന രീതിയിൽ ശെൽവൻ ആന്റണിയെ സംഭവദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ബിജുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന്…

Read More

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടക, തമിഴ്‌നാട് അതിർത്തികളിൽ പരിശോധിക്കുന്നു

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന യാത്രക്കാർക്ക് പരിശോധന. ഇടുക്കി, തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നാണ് പരിശോധന നടത്തുന്നത് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് തവണ വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും തമിഴ്‌നാട് പരിശോധന തുടങ്ങി. വാളയാർ ചെക്ക് പോസ്റ്റിൽ അഞ്ചാം തീയതി മുതൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അഞ്ചാം തീയതിക്ക് ശേഷം ആർടിപിസിആർ…

Read More

ടോക്യോ ഒളിമ്പിക്‌സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സെമിയിൽ തോൽവി; വെങ്കലത്തിനായി മത്സരിക്കും

ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യക്ക് സെമിയിൽ തോൽവി. ലോകചാമ്പ്യൻമാരായ ബെൽജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. അതേസമയം മെഡൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായി ഇന്ത്യ മത്സരിക്കും. ഓസ്‌ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. സെമിയിൽ ബെൽജിയത്തിനായി അലക്‌സാണ്ടർ ഹെൻഡ്രിക്‌സ് ഹാട്രിക് നേടി. ഫാനി ലൂയ്‌പോർട്ട്, ഡൊമനിക് ഡോഹ്മൻ എന്നിവരാണ് സ്‌കോർ ചെയ്തത്. ഇന്ത്യക്ക് വേണ്ടി മൻപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ് എന്നിവരാണ് സ്‌കോർ ചെയ്തത്.

Read More