സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത് എത്തിയത്. 99.99 ശതമാനമാണ് വിജയം
20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫലത്തിനായി കാത്തിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പ്രത്യേക മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.