Webdesk

വയനാട് ജില്ലയില്‍ 787 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.97

  വയനാട് ജില്ലയില്‍ ഇന്ന് (3.08.21) 787 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 394 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.97 ആണ്. 782 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78959 ആയി. 72061 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5786 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4341 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സാമ്പത്തിക തട്ടിപ്പ്: മാണി സി കാപ്പൻ എംഎൽഎക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹർജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഹർജി നൽകിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന് ഹർജിയിൽ പറയുന്നു ദിനേശിന്റെ പരാതിയിൽ നേരത്തെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് ആരോപണം.

Read More

ത്രിപുരയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി എസ് എഫ് ജവാൻമാർക്ക് വീരമൃത്യു

ത്രിപുരയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി എസ് എഫ് ജവാൻമാർക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിർത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സബ് ഇൻസ്‌പെക്ടർ ഭുരു സിംഗ്, കോൺസ്റ്റബിൾ രാജ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫണ്ട് ഓഫ് ത്രിപുരയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം ജവാൻമാരുടെ ആയുധങ്ങളും കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ഇവർ ബംഗ്ലാദേശ് അതിർത്തി കടന്നതായാണ് സംശയം.

Read More

മെട്രോ ട്രെയിനിലെ ജനകീയ യാത്രാ കേസ്: ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രതികളെ വെറുതെവിട്ടു

കൊച്ചി മെട്രോയിലെ ജനകീയ യാത്രാ കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള മുഴുവൻ പ്രതികളെയും വെറുതെവിട്ടു. രമേശ് ചെന്നിത്തല, എംഎം ഹസൻ, വിഡി സതീശൻ, പിടി തോമസ് തുടങ്ങി 29 പേരാണ് പ്രതികളായുണ്ടായിരുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. 2017ലാണ് സംഭവം. ആലുവയിൽ നിന്ന് പാലാരിവട്ടം വരെയായിരുന്നു കോൺഗ്രസ് നേതാക്കളുടെ യാത്ര. യുഡിഎഫ് പ്രവർത്തകർ തടിച്ചു കൂടിയതിനാൽ ആലുവയിലെയും പാലാരിവട്ടത്തെയും മെട്രോ സ്‌റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങൾ താറുമാറായിരുന്നു യാത്രക്കിടെ മെട്രോ ട്രെയിനിൽ വെച്ച് കോൺഗ്രസുകാർ…

Read More

പ്രതിപക്ഷം പാർലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

പാർലമെന്റിന്റെ വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയെയും ജനാധിപത്യത്തെയും പാർലമെന്റിനെയും ജനങ്ങളെയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുസഭകളിലെയും പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ പാർലമെന്റിനെ അപമാനിക്കുകയാണ്. പേപ്പറുകൾ കീറിയെറിഞ്ഞ എംപിമാരെയും പ്രധാനമന്ത്രി വിമർശിച്ചു. ഇന്ന് രാവിലെ ചേർന്ന ബിജെപി എംപിമാരുടെ യോഗത്തിലാണ് നരേന്ദ്രമോദിയുടെ വിമർശനം ചർച്ചകൾ കൂടാതെ ബില്ലുകൾ അതിവേഗത്തിൽ പാസാക്കുന്നതിനെ വിമർശിച്ച് തൃണമൂൽ എംപി ഒബ്രിയാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെയും മോദി ചോദ്യം…

Read More

ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; ആളപായമില്ല

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. പത്താൻകോട്ടിലെ രഞ്ജിത് സാഗർ ഡാമിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ആളപായമുള്ളതായി റിപ്പോർട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്.  

Read More

തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്രം; കൊങ്കുനാട് വിവാദത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

കൊങ്കുനാട് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രസർക്കാർ. തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ക്യാമ്പയിൻ സംഘ്പരിവാർ സൈബർ ഗ്രൂപ്പുകളിൽ നിന്ന് ആരംഭിച്ചിരുന്നു. ബിജെപി നേതാക്കൾ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധമാണ് ഉയർന്നത് വാർത്ത വന്ന പത്രങ്ങൾ കത്തിച്ചായിരുന്നു തമിഴ് ജനത പ്രതികരിച്ചിരുന്നത്. സംഭവത്തിൽ ബിജെപി കടുത്ത പ്രതിരോധത്തിലേക്ക് വീണതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്.

Read More

ജയവും തോൽവിയുമൊക്കെ ജീവിതത്തിന്റെ ഭാഗം: ഇന്ത്യൻ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ സെമിയിൽ ബെൽജിയത്തോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ഇന്ത്യ-ബെൽജിയം മത്സരം പ്രധാനമന്ത്രി ലൈവായി കണ്ടിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ ബെൽജിയത്തോട് പരാജയപ്പെട്ടത്. സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് വെങ്കല മെഡലിനായി മത്സരിക്കാം.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ്; 422 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് ദിവസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തുന്നത്. കേരളത്തിലെ പ്രതിദിന കേസുകളിൽ വന്ന കുറവ് ദേശീയതലത്തിലും പ്രതിഫലിക്കുകയായിരുന്നു. രാജ്യത്ത് ഇതിനോടകം 3.17 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 422 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4.25 ലക്ഷമായി. 24 മണിക്കൂറിനിടെ 38,887 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 4.04 ലക്ഷം…

Read More

ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു: കെ ടി ജലീൽ സുപ്രീം കോടതിയിൽ

  ബന്ധുനിയമന വിവാദത്തിൽ ലോകായുക്തക്കെതിരെ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെ ലോകായുക്ത തയ്യാറാക്കിയ റിപ്പോർട്ടും ഇതുശരിവെച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത് ലോകായുക്തയുടെ ഭാഗത്ത് നിന്ന് സ്വാഭാവിക നീതി നിഷേധമുണ്ടായി. തനിക്കെതിരെ പുറപ്പെടുവിച്ച റിപ്പോർട്ട് ഏകപക്ഷീയമാണ്. തനിക്ക് നീതി നിഷേധിച്ചു. പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോർട്ടെന്നും ജലീൽ പറയുന്നു പരാതി ലഭിച്ചാൽ ആരോപണവിധേയന്റെ ഭാഗം…

Read More