Webdesk

കൊല്ലം സ്വദേശിയെ നയാഗ്രയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

  കാനഡയിലെ കൊൺസ്റ്റഗോ സർവകലാശാലയിൽ എൻജിനിയറിംഗ് എം.എസ് വിദ്യാർത്ഥിയായ, കൊല്ലം ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ അഡ്വ. കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണയെയാണ് (26) കാണാതായത്. കോൺസ്റ്റഗോ സർവകലാശാലയുടെ ഗുലേബ് കാമ്പസ് വിദ്യാർത്ഥിയാണ് അനന്തു. പാർട്ട് ടൈം ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് നയാഗ്ര താഴ്വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അനന്തുവും ഒഴുക്കിൽപ്പെടുകയായിരുന്നു.നയാഗ്ര പൊലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടരുകയാണ്. എം.ടെക് കഴിഞ്ഞ…

Read More

വയനാട് ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സം

  വയനാട് ചുരത്തിൽ വൻ ഗതാഗത തടസ്സം നേരിടുന്നു. ഇരുവാഗത്തേക്കും ഉള്ള വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ഒൻപതാം വളവിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്.ബത്തേരി വാഗത്തേക്കു വരുന്ന KSRTC ബസും ചരക്ക് ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല എന്നാണ് പ്രാഥമിക വിവരം. പോലീസും ഫയർഫോഴ്സും നാട്ടുകാരുകാരും ചേർന്ന് ക്രൈനിന്റെ സഹായത്താൽ അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ്.

Read More

ലോക്ക്ഡൗൺ ഇളവ്; സമരപരിപാടികള്‍ നിര്‍ത്തിവെച്ച് വ്യാപാരികള്‍

ലോക്ക്ഡൗൺ ഇളവ് ആവശ്യപ്പെട്ടുള്ള സമരം താത്കാലികമായി നിർത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇളവുകൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അറിഞ്ഞ ശേഷം ഭാവി കാര്യം പ്രഖ്യാപിക്കും. വ്യാപാരികളോടുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ വിദഗ്ധ സമിതി പറ്റിക്കുകയായിരുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ മനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതുപ്രകാരം കടകള്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍…

Read More

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതൽ

  ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. സാമൂഹ്യസുരക്ഷാ പെൻഷന് 1400 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. 48 ലക്ഷത്തിലധികം പേർക്ക് പെന്‍ഷന്‍ ലഭിക്കും. ക്ഷേമനിധി ബോർഡുകളിലെ ആറര ലക്ഷത്തിലധികം പേർക്കായി 207 കോടി രൂപയും വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ട് വഴി വിതരണം…

Read More

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. നഴ്‌സ് ഗ്രേഡ് രണ്ട് 204, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാര്‍ക്ക്…

Read More

യു എ ഇ യാത്രാവിലക്കില്‍ ഇളവ്; പ്രവാസികള്‍ക്ക് നാളെ മുതല്‍ മടങ്ങാം

യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യു എ ഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യു എ ഇയിലേക്ക് ഈടാക്കുന്നത്. യു എ ഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് ആസ്ട്രാസെനക എന്ന പേരിലാണ് യു എ ഇ അംഗീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍…

Read More

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ നാല് മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേന സഹായം മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് ഇന്നലെ നാല് പേരാണ് മരിച്ചത്. 700 ഓളം പേർ വെള്ളപൊക്ക മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോർ- ചമ്പൽ മേഖല പൂർണമായും വെള്ളക്കെട്ടിലായി. ശിവ്പുരി, ഷിയോപ്പുർ, ഗുണ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദാത്തിയയിൽ നിന്നും രത്നാഗിലേക്കുള്ള രണ്ട് പാലങ്ങൾ കനത്തമഴയിൽ ഒലിച്ചുപോയി. പ്രതികൂല കാലാവസ്ഥ മൂലം…

Read More

ലോക്ക്ഡൗണിൽ ഇളവ്; ഇനി മുതൽ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം; കടകൾ എല്ലാ ദിവസവും; മുഖ്യമന്ത്രിയുടെ പ്രസ്താവന ഇന്ന്

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുമായി സർക്കാർ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവർത്തിക്കാം. കടകളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് മണി വരെ നീട്ടി. ഹോട്ടലുകളിൽ തുറസായ സ്ഥലങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകും. ഇളവുകൾ സംബന്ധിച്ച് ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തും. ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാർശകളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായത്. ആൾക്കൂട്ടം ഒഴിവാക്കാൻ ഇളവുകൾ അനുവദിച്ചുള്ള രീതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ശനിയാഴ്ചയിലെ…

Read More

സുൽത്താൻ ബത്തേരിയിൽ വൻ കഞ്ചാവ് വേട്ട വീട്ടിൽ സൂക്ഷിച്ചിരുന്ന 103 കിലോയോളം കഞ്ചാവ് പിടികൂടി

  ബത്തേരി: വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ എ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി രജികുമാറും, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, ബത്തേരി എഎ അബ്ബാസലിയും സംഘവും കാ ളഗപ്പാറ വട്ടത്തിമൂലയിൽ നടത്തിയ പരിശോധനയിൽ 48 പാതികളിലായി സൂക്ഷിച്ച 102.650 കിലോഗ്രാം (കവറിന്റെ തൂക്കം ഉൾപ്പെടെ) കഞ്ചാവ് പിടികൂടി. സംഭ വവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥൻ വട്ടത്തിമൂല കോ ളനി കൃഷ്ണൻകുട്ടി (51) നെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയോടെയാണ് സംഭവം. പ്രതിയെ കൂടുതൽ…

Read More

ഇന്ത്യന്‍ ഒളിംപിക്‌സ് ടീമിനെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; താരങ്ങള്‍ ചെങ്കോട്ടയിലെത്തുക വിശിഷ്ടാതിഥികളായി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. ആഘോഷ സമയത്ത് പ്രധാനമന്ത്രി എല്ലാവരേയും നേരിട്ട് കാണുകയും അഭിനന്ദനം അറിയിക്കുയും ചെയ്യും. വിശിഷ്ട അതിഥികളായി ആണ് താരങ്ങള്‍ ചെങ്കോട്ടയില്‍ എത്തുക. ചെങ്കോട്ടയിലെ പരിപാടിക്ക് പിന്നാലെ പ്രത്യേക വിരുന്നിനായി പ്രധാനമന്ത്രിയുടെ വസതിയിലേക്കും സംഘത്തിന് ക്ഷണമുണ്ട്.  2020 ടോക്കിയോ ഒളിമ്പിക്‌സില്‍ 18 കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ 228 അംഗ ശക്തമായ സംഘത്തെയാണ് അയച്ചത്. ഇതുവരെ ഇന്ത്യ രണ്ട് മെഡലുകള്‍ നേടിയിട്ടുണ്ട്. ഒരു വെള്ളിയും ഒരു വെങ്കലവും….

Read More