സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹർജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഹർജി നൽകിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന് ഹർജിയിൽ പറയുന്നു
ദിനേശിന്റെ പരാതിയിൽ നേരത്തെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് ആരോപണം.