മാണി അഴിമതിക്കാരനാണെന്ന സുപ്രീം കോടതിയിലെ സർക്കാർ നിലപാട്; പ്രതികരിക്കാനില്ലെന്ന് വിജയരാഘവൻ

 

കെ എം മാണി അഴിമതിക്കാരനാണെന്ന സുപ്രീം കോടതിയിലെ സർക്കാർ നിലപാടിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാനാകില്ലെന്ന് വിജയരാഘവൻ പറഞ്ഞു

വിഷയം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കി. അതേസമയം സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.