ആത്മാഭിമാനമുണ്ടെങ്കിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിനുള്ള പിന്തുണ പിൻവലിക്കണമെന്ന് പി സി ജോർജ്. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം നടക്കവെ കെഎം മാണി അഴിമതിക്കാരനായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പി സി ജോർജിന്റെ പ്രതികരണംം
കെ എം മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. പിതാവിനെ പറ്റി വൃത്തികേട് പറയുന്ന പാർട്ടിയിൽ പോയി ജോസ് കെ മാണി ചേർന്നത് അപമാനകരമാണ്. ഇനി സിപിഎമ്മിനൊപ്പം നിൽക്കില്ലെന്ന് ജോസ് കെ മാണി തീരുമാനിക്കണം. അതിനുള്ള ധർമിക ഉത്തരവാദിത്വം ജോസ് കെ മാണിക്കുണ്ടെന്നും പിസി ജോർജ് പറഞ്ഞു.