Webdesk

ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാപ്പിസെറ്റ് വട്ടപ്പാറ ശശി (62) യെയാണ് ചീയമ്പം 73 വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ വഴിയാത്രക്കാരാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കാപിസെറ്റിൽ ഓട്ടോ ഡ്രൈവറാണ്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഭാര്യ ഓമന മക്കൾ അക്ഷയ്, ആതിര.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.70 ലക്ഷം സാമ്പിളുകൾ; ടിപിആർ 12.14

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1044, കൊല്ലം 1841, പത്തനംതിട്ട 549, ആലപ്പുഴ 1192, കോട്ടയം 693, ഇടുക്കി 217, എറണാകുളം 1621, തൃശൂർ 2256, പാലക്കാട് 1284, മലപ്പുറം 2871, കോഴിക്കോട് 2147, വയനാട് 493, കണ്ണൂർ 836, കാസർഗോഡ് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,26,761 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

ചരിത്രം കുറിച്ച് പി വി സിന്ധു; ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല ജേതാവായത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം. സ്‌കോർ 21-13, 21-15 ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണത്. നേരത്തെ ഭാരദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയിരുന്നു. ലണ്ടൻ ഒളിമ്പിക്‌സിൽ പി വി സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. സൈന നേവാളിന് ശേഷം ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സിൽ വെങ്കലം നേടുന്ന…

Read More

വയനാട് ജില്ലയില്‍ 666 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.15

  വയനാട് ജില്ലയില്‍ ഇന്ന് (1.08.21) 666 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 493 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.15 ആണ്. 665 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77909 ആയി. 71430 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5494 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4075 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കോട്ടയത്ത് അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

  കോട്ടയം മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അഭിഷേകാണ്(28) മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കൊച്ചി നേവൽ ബേസിൽ നിന്നുള്ള എട്ടംഗ സംഘമാണ് കോട്ടയത്ത് എത്തിയത്. ഇതിൽ നാല് പേരാണ് കുളിക്കാനിറങ്ങിയത്. അഭിഷേക് ചുഴിയിൽ അകപ്പെടുകയായിരുന്നു.

Read More

കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പറയാനാകില്ല: സി.എസ്.ഐ.ആർ മേധാവി

കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും പക്ഷേ എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. ശേഖർ സി മൺടെ. വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ല. പക്ഷേ വകഭേദം വളരെ മോശമാണ്. യുകെ, യൂറോപ്പ്, യു എസ് തുടങ്ങിയ ഇടങ്ങളിൽ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. നമ്മളും ജാഗ്രതയോടെ ഇരിക്കണം. മൂന്നാം തരംഗം എപ്പോൾ, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല…

Read More

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ; ചൊവ്വാഴ്ചയോടെ തീരുമാനം

സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റമുണ്ടായേക്കും. ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് മാറ്റുന്നത്. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടികളാണ് ആലോചിക്കുന്നത്. സംസ്ഥാനമാകെ അടച്ചുപൂട്ടിയിട്ടും കേസുകൾ കുറയാതെ തുടരുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. കൂടുതൽ അടച്ചിടാനാകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. പക്ഷേ മുഴുവൻ തുറക്കരുതെന്ന കർശന നിർദേശമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന് മുകളിലാണ് സമ്മർദമേറെയും വിദ്ഗധ സമിതിയുടെ ബദൽ നിർദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിശോധിക്കും. കേസ്…

Read More

വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. എന്നാലിത് തെറ്റാണെന്നും, പിന്നിലാരെന്ന് കണ്ടെത്തി പകർച്ചവ്യാധി നിരോധനനിയമപ്രകാരം കേസെടുക്കുമെന്നും…

Read More

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം

  മലപ്പുറം :പുഞ്ചിരിക്കുന്ന മുഖം, പതിഞ്ഞ ശബ്ദം,രഷ്ട്രീയവും മതവും സാമൂഹ്യ സേവനവും ഒരാളിൽ സമ്മേളിച്ച അപൂർവ വ്യക്തിത്വം.പകരം വയ്ക്കാനാകാത്ത ചരിത്ര നിയോഗമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ജനമനസുകളിൽ വ്യക്തി മുദ്രപതിപ്പിച്ച ശിഹാബ് തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്. ബാബരി മസ്ജിദിന്റെ ധ്വംസന നാളിൽ മലയാളക്കരയിലെ സമാധാനത്തിന്റെ ശബ്ദ വീചികൾക് ശിഹാബ് തങ്ങളുടെ സ്വരമായിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ വരാന്തയിലെ വട്ടമേശയ്ക്ക് അരികിൽ മാലോകർക്ക് മുഴുവൻ സ്വാന്തനവുമായി എന്നും തങ്ങളുണ്ടായിരുന്നു. മലർക്കെ തുറന്നിട്ട ആ കവാടം ആദ്യമായി…

Read More