കര്‍ണാടക നിയന്ത്രണം കര്‍ശനമാക്കി; കാസര്‍ഗോഡ് നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ബസുകള്‍ അതിര്‍ത്തിവരെ മാത്രം
തിരുവനന്തപുരം: കര്‍ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് മംഗലാപുരം, കാസര്‍ഗോഡ് സുള്ള്യ, കാസര്‍ഗോഡ് പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അതേ സമയം ബംഗുളുരുവിലേക്കുള്ള സര്‍വ്വീസുകള്‍ സര്‍വ്വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവില്‍ ബംഗുളുരുവിലേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം ബംഗുളുരു റൂട്ടില്‍ ഒരു സ്‌കാനിയ…
