Headlines

Webdesk

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതുവരെ നീട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പതുവരെയാണ് നീട്ടാൻ തീരുമാനമായിരിക്കുന്നത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്.കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രഖ്യാപിക്കും.      

Read More

ക്ഷേമപദ്ധതികളിൽ 100 ശതമാനവും അവകാശപ്പെട്ടത് മുസ്ലീങ്ങൾക്ക്; വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുസ്ലീം ലീഗ്

  ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ്. വിധി പുനഃപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടും. സംസ്ഥാന സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിൽ 80 ശതമനം മുസ്ലീം ന്യൂനപക്ഷങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമാണ് ഉണ്ടായിരുന്നത്. ഇതാണ് റദ്ദാക്കിയത്. എന്നാൽ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മുസ്ലീം ലീഗ് പറയുന്നു. 20 ശതമാനം പിന്നാക്കെ ക്രൈസ്തവ വിഭാഗങ്ങൾക്ക് നൽകുന്നത് പിന്നീടാണ്. ഈ പദ്ധതി ആർക്കുവേണ്ടിയാണ് എന്നത് പഠിക്കാതെയാണ്…

Read More

കൊല്ലത്ത് രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക തുക നൽകിയിട്ടില്ലെന്ന് പരാതി; നൽകാനുള്ളത് ആറ് ലക്ഷത്തോളം രൂപ

  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുൽ ഗാന്ധി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന് ആക്ഷേപം. ഫെബ്രുവരിയിൽ കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി താമസിച്ച ബീച്ച് ഓർക്കുട്ട് ഹോട്ടലിൽ വാടകയിനത്തിൽ ആറ് ലക്ഷം രൂപയോളം നൽകാനുണ്ടെന്നാണ് പരാതി അതേതസമയം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനായി ബോട്ട് മുതലാളികളിൽ നിന്നും കൊല്ലത്തെ പാർട്ടി അനുഭാവികളിൽ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കാണാനില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഹമ്മദ് മുബാറക് മുസ്തഫയെന്ന കോൺഗ്രസ് അനുഭാവിയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി…

Read More

മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി അടിച്ചു; കേരളത്തിലും മൂന്നക്കത്തിലേക്ക്

  കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ തലക്ക് ചുറ്റിക കൊണ്ട് അടിക്കുന്ന പോലെയാണ് മോദി സർക്കാരിന്റെ എല്ലാവിധ സഹായത്തോടെ പെട്രോൾ കമ്പനികൾ എണ്ണവില ദിനം പ്രതി വർധിപ്പിക്കുന്നത്. ഈ മാസം പതിനഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 30 പൈസയും വർധിപ്പിച്ചു. ഇതോടെ മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി കടന്നു നഗരത്തിൽ ചരിത്രത്തിൽ ആദ്യമായാണ് പെട്രോൾ വില നൂറ് കടക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 100.19…

Read More

അശോക് ചവാൻ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാമചന്ദ്രൻ

  നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവി പഠിക്കാനെത്തിയ ഹൈക്കമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് അറിയിച്ചതാണ്. ഇതിൽ കൂടുതലൊന്നും സമിതിക്ക് മുമ്പാകെ പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം രാജിവെക്കുമെന്ന് പറയുന്നതല്ലാതെ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണമുറപ്പിക്കാൻ രാമചന്ദ്രൻ ഇതുവരെ തയ്യാറായിട്ടില്ല. ഒരുതരത്തിലും കെപിസിസി പ്രസിഡന്റിന്റെ കസേരയിൽ നിന്നിറങ്ങില്ലെന്ന നിലപാടിലായിരുന്നു രാമചന്ദ്രൻ ആദ്യം. ഒടുവിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമായതോടെയാണ് രാജിവെക്കാൻ തയ്യാറാണെന്ന് രാമചന്ദ്രൻ…

Read More

യുപിയിലെ അലിഗഢിൽ വ്യാജമദ്യ ദുരന്തം: 15 പേർ മരിച്ചു, നിരവധി പേർ ആശുപത്രിയിൽ

  ഉത്തർപ്രദേശിലെ അലിഗഢിൽ വ്യാജമദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയോടെയാണ് സമീപത്തെ ബാങിൽ നിന്നും മദ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. സംഭവത്തിൽ ബാറുടമ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് കടകളടക്കം യുപിയിൽ അടഞ്ഞുകിടക്കുകയാണ്. അപ്പോഴും മദ്യവിൽപ്പനക്ക് ഇളവ് ലഭിക്കുന്നത് വിരോധാഭാസമാണെന്ന്…

Read More

ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയത് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തി: സോണിയ ഗാന്ധിയോട് ചെന്നിത്തല

  ഉമ്മൻ ചാണ്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ട സമിതി അധ്യക്ഷനാക്കിയത് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന് രമേശ് ചെന്നിത്തല. സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻ ചാണ്ടിയെ മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നു. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാകുകയും ചെയ്തു എങ്കിലും ഒരു പരാതിക്കും ഇടനൽകാതെ ഹൈക്കമാൻഡ് തീരുമാനം താൻ അംഗീകരിച്ചു….

Read More

80:20 എന്ന ന്യൂനപക്ഷ അനുപാതം വിവേചനം; റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് പാലൊളി

  സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. 80:20 അനുപാതം കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരല്ല. ലീഗിന് വഴങ്ങി യുഡിഎഫ് ആണ് ഈ അനുപാതം നടപ്പാക്കിയത്. ഇത് സാമൂദായിക വിഭജനം സൃഷ്ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉൾക്കൊള്ളണമെന്നതായിരുന്നു എൽഡിഎഫ് നിലപാട്. വിധിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു ഈയൊരു അനുപാതം മറ്റ്…

Read More

24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3617 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. മെയ് മാസം തുടക്കത്തിൽ കൊവിഡ് പ്രതിദിന കേസ് 4.14 ലക്ഷം വരെയായി ഉയർന്നിരുന്നു. 3617 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,84,601 പേർ രോഗമുക്തി നേടി ഇതുവരെ 2,77,29,247 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,22,512 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 22,28,724…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം; സംസ്ഥാനത്ത് പവന് നേരിയ കുറവ്

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വിലവർധിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വിലയിൽ കുറവുണ്ടായത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത് ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4580 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1904.30 ഡോളറായി.

Read More