Headlines

Webdesk

ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു

  നിയമസഭാ തെരഞ്ഞെടുപ്പിലെ  തോൽവിക്ക് പിന്നാലെ ആർ എസ് പിയിൽ ആഭ്യന്തര കലഹം. ചവറയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോൺ പങ്കെടുത്തില്ല അഞ്ച് സീറ്റിലാണ് ആർ എസ് പി മത്സരിച്ചത്. അഞ്ച് സീറ്റിലും പരാജയപ്പെട്ടു. യുഡിഎഫിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ. ചവറയിൽ വിജയമുറപ്പിച്ചതായിരുന്നുവെങ്കിലും തോൽവി സംഭവിക്കുകയായിരുന്നു. 2016ലും ആർ എസ് പിക്ക് പൂജ്യം സീറ്റാണ് സംസ്ഥാനത്ത് ലഭിച്ചത്….

Read More

ലക്ഷദ്വീപിലെ തുടർ പ്രക്ഷോഭം ചർച്ച ചെയ്യാൻ ഇന്നും സർവകക്ഷി യോഗം ചേരും; പ്രതിഷേധം ഡൽഹിയിലേക്കും

  ലക്ഷദ്വീപിലെ ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹപരമായ പരിഷ്‌കാരങ്ങളിൽ തുടർ പ്രതിഷേധങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർകമ്മിറ്റി രൂപീകരിക്കും. തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് തീരുമാനം ഖോഡ പട്ടേലുമായുള്ള കൂടിക്കാഴ്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കും. ഖോഡാ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തുന്നുണ്ട്. ഇതിനിടെ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപറേഷൻ ഉത്തരവിറക്കി. സുരക്ഷ ലെവൽ…

Read More

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

  ആലപ്പുഴയിൽ നങ്ങ്യാർകുളങ്ങര കവലക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട് കാർ യാത്രികരായ കായംകുളം സ്വദേശി റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു, പെട്രോൾ വില നൂറിലേക്ക്

  കൊവിഡിൽ വലയുന്ന ജനത്തെ മോദി സർക്കാർ അനുഗ്രാഹിശിസുകളോടെ കൂടുതൽ ദ്രോഹിച്ച് എണ്ണകമ്പനികൾ. രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചു. ഈ മാസം പതിനഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95.98 രൂപയായി. ഡീസലിന് 91.28 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 94.04 രൂപയായി. ഡീസലിന് 90.46 രൂപയായി.

Read More

മുങ്ങിത്താഴുന്ന ഭര്‍ത്താവിനേയും മക്കളെയും രക്ഷിക്കാന്‍ ശ്രമം; യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

  ഉമ്മുല്‍ഖുവൈന്‍: മുങ്ങിത്താഴുന്ന ഭര്‍ത്താവിനേയും മക്കളെയും രക്ഷിക്കാന്‍ ശ്രമിച്ച മലയാളി യുവതി കടലില്‍ മുങ്ങി മരിച്ചു. യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ കടലിലാണ് അപകടം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരണപ്പെട്ടത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്.

Read More

ലോക്ക് ഡൗൺ തുടരുമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും; കൂടുതൽ ഇളവുകൾക്ക് സാധ്യത

  സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക് ഡൗൺ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ലോക്ക് ഡൗൺ തുടരുകയാണെങ്കിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും ഇന്നലെ മൊബൈൽ ഫോൺ, കണ്ണട ഷോപ്പുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ ഷോപ്പുകൾക്ക് തുറക്കാം. ഒരു മാസത്തോളമായി അടഞ്ഞുകിടക്കുന്ന മറ്റ് കടകൾക്കും ഏതെങ്കിലും ദിവസം തുറക്കാൻ അനുമതി നൽകിയേക്കും. ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ ടിപിആർ പത്തിൽ…

Read More

ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ പാഞ്ഞെത്തിയത് 15 സംസ്ഥാനങ്ങളില്‍; കോവിഡ് പ്രതിരോധത്തിന് റെയില്‍വേയുടെ പിന്തുണ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് തടസമില്ലാതെ മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇതുവരെ 15 സംസ്ഥാനങ്ങളിലേക്ക് 1,162 ടാങ്കറുകളിലായി 19,408 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് ഇന്ത്യന്‍ റെയില്‍വേ വിതരണം ചെയ്തത്. കേരളത്തിലെ എറണാകുളം (380 മെട്രിക് ടണ്‍) ഉള്‍പ്പെടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 39 നഗരങ്ങളിലെയും പട്ടണങ്ങളിലെയും 41 സ്‌റ്റേഷനുകളില്‍ ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഓക്‌സിജന്‍ വിതരണം ചെയ്തു. 289 ഓക്‌സിജന്‍ എക്‌സ്പ്രസുകളാണ് ഇതുവരെ യാത്ര പൂര്‍ത്തിയാക്കിയത്. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ്…

Read More

കണ്ടൈൻറ്മെൻറ് സോൺ: അമ്പലവയൽ പഞ്ചായത്തിനെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം

  അമ്പലവയൽ: കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാമൂഹിക മാധ്യമങ്ങൾ വഴിയും, ഗ്രൂപ്പുകൾ വഴിയും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ എന്നിവർ അറിയിച്ചു. കോവിഡ് പോസിറ്റീവ് നിരക്ക് കുറയുന്നതിനനുസരിച്ച്, സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതിന് മെഡിക്കൽ ഓഫീസർ ശുപാർശ നൽകുന്ന പക്ഷം ആയത് ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർക്ക് അയച്ചുകൊടുക്കുകയും കളക്ടറുടെ നിർദ്ദേശം പ്രകാരം…

Read More

പ്രവാസി സംഘം കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

  ബത്തേരി: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ പ്രവാസികൾക്കും, കുടുംബങ്ങൾക്കും കോവിഡ് കാലത്ത് കൈത്താങ്ങാവുക എന്നതോടൊപ്പം ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക എന്നതാണ് ഹെൽപ് ഡിസ്കിന്റെ ഉദ്ദേശം. മുജീബ് റഹ്‌മാൻ തൊവരിമല കൺവീനർ ആയി പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ പ്രവാസികൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കേണ്ടതിന്റെ പ്രവർത്തനങ്ങൾ കൂടി നൽകി വരുന്നുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 9747806319,…

Read More

തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ജൂൺ 7 വരെ നീട്ടി; ജൂൺ മാസത്തിൽ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

  തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ജൂൺ 7 വരെ നീട്ടി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. നിലവിലുള്ള നിയന്ത്രണം ജൂൺ 7 വരെ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിതരണം നിലവിലുള്ളതുപോലെ തുടരും. അവശ്യവസ്തുക്കൾ ഫോണിലൂടെ ഓർഡർ ചെയ്തുവാങ്ങാം. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ഏഴ് വരെയാണ് വിതരണസമയം. ജനങ്ങൾ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാൻ ജൂൺ മാസത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി…

Read More