Headlines

Webdesk

24 മണിക്കൂറിനിടെ 1.86 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3660 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 44 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ രണ്ടാം തവണയാണ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയാകുന്നത്. 3660 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. 3,18,895 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. നിലവിൽ 23,43,152 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. അതേസമയം…

Read More

നയപ്രഖ്യാപനം;എല്ലാവർക്കും സൗജന്യ വാക്സിൻ,പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ, കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ

നയപ്രഖ്യാപനം;എല്ലാവർക്കും സൗജന്യ വാക്സിൻ,പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ, കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ   ഉയർന്ന വളർച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ. സാമ്പത്തിക പ്രതിസന്ധിയിലും കേരളം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെന്നും ​ഗവർണർ ഓർമിപ്പിച്ചു. സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്ന് ​ഗവർണർ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകൽ ആണ് സർക്കാർ ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നടപടി ആരംഭിക്കും. സാമ്പത്തിക വളർച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികളാണ് വിഭാവനം ചെയ്യുന്നത്. വായ്പാ…

Read More

സ്വർണ വിലയിൽ രണ്ടാം ദിവസവും ഇടിവ്

  സംസ്ഥാനത്ത് സ്വർണവില വീണ്ടുംതാഴ്ന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില. ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായമാറ്റമില്ല. സ്പോട് ഗോൾഡ് വില 1,896 ഡോളർ നിലവാരത്തിലാണ്. ആഗോള സമ്പദ്ഘടന മുന്നേറ്റംപ്രകടിപ്പിച്ചുതടങ്ങിയതും ഡോളർ മുന്നേറിയതുമാണ് സ്വർണവിലയെ പിടിച്ചുനിർത്തിയത്.    

Read More

നീട്ടി വളർത്തിയ മുടിയും താടിയും: മമ്മൂക്കയുടെ പുതിയ ചിത്രം വൈറൽ

  സമൂഹമാധ്യമങ്ങളിൽ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് സ്വന്തം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ‘വീട്ടില്‍ കഴിയുക, സുരക്ഷിതരായിരിക്കുക’ എന്ന ക്യാപ്ഷന്‍ നൽകിക്കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത് നീലയിൽ വെള്ള വരകളുള്ള ഷർട്ട് ധരിച്ച് സോഫയിലിരിക്കുന്നതാണ് ചിത്രം. നീട്ടി വളർത്തിയിരിക്കുന്ന മുടിയും താടിയുമാണ് ഈ തവണ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലെല്ലാം…

Read More

ടി പിയുടെ ചിത്രമടങ്ങിയ ബാഡ്ജ്: പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെ കെ രമ

  സത്യപ്രതിജ്ഞാ ദിനത്തിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചതിനെതിരെയുള്ള പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എംഎൽഎ കെ കെ രമ. എ കെ ജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരം നൽകിയ പരാതി ആയിരിക്കാമെന്ന് രമ പരിഹസിച്ചു. ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു രമയുടെ സത്യപ്രതിജ്ഞ. ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി പി പ്രേംകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി.

Read More

വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കാന്‍ തീരുമാനം

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കാന്‍ സാധിക്കുന്ന വിധത്തിലേക്ക് മാറാന്‍ വൈദ്യുതി ബോര്‍ഡ്. 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ ഓണ്‍ലൈന്‍ വഴി അടക്കുന്ന സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടയ്ക്കാന്‍ അനുവദിക്കും. എന്നാല്‍ ഈ തീരുമാനം പൂര്‍ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്താനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം. ഇതിലൂടെ…

Read More

കെ ഫോൺ ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും, സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴിയാക്കും: നയപ്രഖ്യാപനം

  സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും: നയപ്രഖ്യാപനം രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ജനാധിപത്യം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീ സമത്വത്തിന്…

Read More

വാഹനാപകടത്തിൽ നാലു വയസുകാരൻ മരിച്ചു

പത്തനംതിട്ട:  വാഹനാപകടത്തിൽ നാലു വയസുകാരൻ മരിച്ചു. വികോട്ടയം സ്വദേശി പ്രേംകുമാറിന്റെ മകൻ    കാർത്തിക് ദേവാണ് മരിച്ചത്. കാർത്തിക് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കരിങ്കല്ലിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. കാർത്തിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർത്തിക്കിന്റെ അച്ഛന്റെ സഹോദരൻ രാജേഷായിരുന്നു വാഹനമോടിച്ചിരുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച്ച 5 ജില്ലകളിലും തിങ്കളാഴ്ച്ച 9 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് പരമാവധി 50 കിമി വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം. ഇന്ന് എല്ലാ…

Read More

വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മാനന്തവാടി: വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. പരേതനായ നുച്ചിയന്‍ അമ്മദിന്റെ മകനാണ്. വീടിന്റെ സമീപത്തെ വൈദ്യുതപോസ്റ്റില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഉച്ചക്കു ശേഷം അഞ്ചാം പീടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. മാതാവ്: മാമി. ജസീലയാണ് ഭാര്യ. സഹോദരങ്ങള്‍: സലാഹ്, സഈദ് (ഇരുവരും സൗദി),…

Read More