Webdesk

കസ്റ്റംസിനെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം വിഡ്ഡിത്തം; സർക്കാരിനെതിരെ കസ്റ്റംസ് കമ്മീഷണർ

  സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സ്ഥലം മാറിപോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. തന്റെ റിപ്പോർട്ടിംഗ് ഓഫീസർ മുഖ്യമന്ത്രിയല്ല. താൻ മാത്രമാണ് സ്ഥലം മാറി പോകുന്നത്. തന്റെ ഉദ്യോഗസ്ഥർ ഇവിടെ തന്നെയുണ്ട്. കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഡിത്തരമാണ്. സംസ്ഥാനത്തിനെതിരെ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്നും സുമിത് കുമാർ പറഞ്ഞു കേസുമായി ബന്ധപ്പെട്ട് സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഭരിക്കുന്ന പാർട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. പക്ഷേ അത്തരത്തിലുള്ള ശ്രമം നടന്നു. അത് എല്ലാ സംസ്ഥാനങ്ങളിലുമുള്ളതാണ്. താൻ നിയമത്തിന്റെ വഴിക്കാണ്…

Read More

അവിടം ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലമായിരുന്നു: വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി പൊലീസ്

  കൊല്ലം: റോഡരികിലിരുന്ന് കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ നടപടിയില്‍ ന്യായീകരണവുമയി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ പ്രതികരണം. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഡി കാറ്റഗറിയില്‍ ഉൾപ്പെട്ട സ്ഥലത്ത് എല്ലാ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടു കച്ചവടം നടത്തിയപ്പോള്‍ നടപടിയെടുത്തു എന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്….

Read More

ടോക്യോ ഒളിമ്പിക്സ് ; ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി ഡിസ്‌ക് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

  ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കു വീണ്ടും മെഡല്‍ പ്രതീക്ഷ ഏകി വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി കമല്‍പ്രീത് കൗര്‍. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ അവസാന ശ്രമത്തിലാണ് കമല്‍പ്രീത് 64 മീറ്റര്‍ എറിഞ്ഞത്. ആദ്യ ശ്രമത്തില്‍ 60.29 മീറ്റര്‍ എറിഞ്ഞ താരം രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ കണ്ടെത്തി.   ആദ്യ 12 പേര്‍ക്കാണ് ഫൈനലിന് യോഗ്യത. തിങ്കളാഴ്ചയാണ്…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് കോവിഡ്, 593 മരണം,37, 291 രോഗ മുക്തി

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് കോവിഡ് ബാധിച്ചു. 37, 291 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 97.37 ശതമാനമാണ് രോഗം ഭേദമായവര്‍. 593 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4.23 ലക്ഷമായി ഉയര്‍ന്നു. 3.16 കോടി പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.08 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 1.6 ലക്ഷം കേസുകളും കേരളത്തിലാണ്….

Read More

ടിപിആർ അനുസരിച്ചുള്ള ലോക്ക് ഡൗണിൽ മാറ്റം വരും; ബദൽ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള ലോക്ക് ഡൗണിൽ മാറ്റം വരുത്താനൊരുങ്ങുന്നു. മൂന്ന് മാസത്തോളം അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കുറയാത്തതിൽ ഇന്നലെ നടന്ന കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ബുധനാഴ്ചക്കുള്ളിൽ ബദൽ മാർഗനിർദേശം നൽകാനാണ് ചീഫ് സെക്രട്ടറിയോടും വിദഗ്ധ സമിതിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗണാണ്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകൾ സന്ദർശിക്കും. എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിംഗിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള…

Read More

പെഗാസസ് ബഹളത്തിൽ മുങ്ങി സഭ; പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

പെഗാസസ് വിഷയത്തെ ചൊല്ലി സഭ തുടർച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത. ഇതുസംബന്ധിച്ച ആലോചന കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. അഞ്ച് ബില്ലുകൾ മാത്രമാണ് ഈ സമ്മേളനകാലത്ത് പാസാക്കാനായത്. പെഗാസാസിൽ ചർച്ചയ്ക്കും അന്വേഷണത്തിനുമില്ലെന്ന നരേന്ദ്രമോദി സർക്കാരിന്റെ പിടിവാശി കൂടുതൽ തെളിയുകയാണ്. ഇന്നലെ തുടർച്ചയായ ഒമ്പതാം ദിവസവും പാർലമെന്റ് സ്തംഭിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും തിങ്കളാഴ്ച വരെ നിർത്തി വെച്ചിരിക്കുകയാണ്. എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണം…

Read More

അമ്പെയ്ത്തിലെ ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു; അതാനു ദാസ് പ്രീ ക്വാർട്ടറിൽ പുറത്ത്

ടോക്യോ ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷൻമാരുടെ വ്യക്തിഗത ഇനത്തിൽ അതാനു ദാസ് പ്രീ ക്വാർട്ടറിൽ പുറത്തായി. ജപ്പാൻ താരത്തോടാണ് അതാനു ദാസിന്റെ പരാജയം. ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ ഫുറുകാവയോടാണ് അതാനു ദാസ് പരാജയപ്പെട്ടത്. നേരത്തെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ജിൻയെക് ഓയെ അട്ടിമറിച്ചാണ് അതാനു ദാസ് പ്രീ ക്വാർട്ടറിൽ കടന്നത്.

Read More

റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ജൂലൈ 31ന് (ഇന്ന് )ആരംഭിക്കും

റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ജൂലൈ 31ന് (ഇന്ന് )ആരംഭിക്കും.ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും. 15 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ വിതരണത്തിനായി തയാറാകുന്നത്. ഈ മാസം 31 മുതൽ ആഗസ്റ്റ് 2 വരെ മഞ്ഞകാർഡ് (എ.എ.വൈ) ഉടമകൾക്കും ആഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡ് (പി.എച്ച്.എച്ച്) ഉടമകൾക്കും ആഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡ് (എൻ.പി.എസ്) ഉടമകൾക്കും ആഗസ്റ്റ് 13…

Read More

ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യസേവന മേഖലയ്ക്കായി കെ എസ് ആര്‍ ടി സി സര്‍വീസ്

ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യസേവന മേഖലയ്ക്കായി കെ എസ് ആര്‍ ടി സി സര്‍വീസ്   സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. പാഠപുസ്തക അച്ചടിക്കായി കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി…

Read More

ദീര്‍ഘനാള്‍ അടച്ചിടാനാവില്ല; ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

  ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിനാല്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടുന്നു. ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ രംഗത്തെ ആളുകളുമായി ചര്‍ച്ച നടത്തി ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും നിര്‍ദേശം നല്‍കി. നിലവിലെ നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം…

Read More