രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് കോവിഡ് ബാധിച്ചു. 37, 291 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 97.37 ശതമാനമാണ് രോഗം ഭേദമായവര്‍.
593 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4.23 ലക്ഷമായി ഉയര്‍ന്നു. 3.16 കോടി പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.08 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 1.6 ലക്ഷം കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് രോഗവ്യാപനം കുറയാതെ തുടരുകയാണ്. കഴിഞ്ഞ നാല് ദിവസമായി പ്രതിദിന രോഗികള്‍ ഇരുപതിനായിരത്തിന് മുകളിലാണ്.
കേരളത്തിന് ശേഷം മഹാരാഷ്ട്രയിലാണ് രോഗബാധിതര്‍ കൂടുതല്‍. 80,871 പേരാണ് സംസ്ഥാനത്ത് മഹാമാരി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 6,600 കോവിഡ് കേസുകളും 231 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു.
46.15 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വെള്ളിയാഴ്ച വരെ വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 52 ലക്ഷത്തിലധികം ഡോസുകള്‍ നല്‍കി.