ട്രാഫിക് എസ് ഐ ഓടിച്ച കാർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; എസ് ഐ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ
തിരുവനന്തപുരം പട്ടത്ത് എസ് ഐ ഓടിച്ചിരുന്ന കാറിടിച്ച് അപകടം. ട്രാഫിക് എസ് ഐ അനിൽകുമാർ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തു നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് ഇടിച്ചു തെറിപ്പിച്ചത്. എസ് ഐ അനിൽകുമാർ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തിരുവനന്തപുരം പട്ടം കോസ്മോ ആശുപത്രിക്ക് മുന്നിൽ വച്ചാണ് അപകടം നടന്നത്. ട്രാഫിക് എസ്ഐ അനിൽകുമാർ ഓടിച്ച ആൾട്ടോ കാറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്. രണ്ട് ബൈക്കുകളാണ് ഇടിച്ചു തെറിപ്പിച്ചത് അതിൽ ഒരു ബൈക്കിൽ ഒരാൾ…
