Headlines

Webdesk

24 മണിക്കൂറിനിടെ പരിശോധിച്ചത് 52,570 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 31,901 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3609 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 485, കൊല്ലം 273, പത്തനംതിട്ട 313, ആലപ്പുഴ 74, കോട്ടയം 216, ഇടുക്കി 175, എറണാകുളം 633, തൃശൂർ 262, പാലക്കാട് 29, മലപ്പുറം 117, കോഴിക്കോട് 521, വയനാട് 159, കണ്ണൂർ 287, കാസർഗോഡ് 65 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 31,901 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,37,619 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍…

Read More

കുറുക്കന്മൂലയിലെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തില്‍

കുറുക്കന്മൂലയിലെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തില്‍. കടുവയെ ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ  അറിയിച്ചു. കടുവയെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു. വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവക്കായി തെരച്ചിൽ തുടരുകയാണ്. പയ്യമ്പള്ളി, കൊയ്‍ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. മാനന്തവാടി നഗരസഭയിലെ 8…

Read More

സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കൊവിഡ്, 43 മരണം; 3609 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 3297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂർ 315, കോട്ടയം 300, കണ്ണൂർ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസർഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.23

  വയനാട് ജില്ലയില്‍ ഇന്ന് (18.12.21) 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.23 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134595 ആയി.132800 പേര്‍ രോഗമുക്തരായി. നിലവില്‍ 1030 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 968 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 675 പേര്‍ ഉള്‍പ്പെടെ ആകെ…

Read More

കൊല്ലം കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കൊല്ലം കണ്ണനല്ലൂരിൽ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം പ്രീത മന്ദിരത്തിൽ പ്രദീപ്(38)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമാണ ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. രണ്ട് പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്.

Read More

വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് കോൺഗ്രസ്; ഗൂഢനീക്കമെന്ന് കെ സി വേണുഗോപാൽ

  സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതിനെ എതിർത്ത് കോൺഗ്രസും. ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ ബിജെപി സർക്കാരിന് ഗൂഢനീക്കമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റ് പ്രധാന വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അജണ്ടകളുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ബില്ലിനെ എതിർക്കുമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു. ഇന്ത്യയിൽ…

Read More

ഹെലികോപ്റ്റർ ദുരന്തം; വിവിഐപി യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കും: വ്യോമസേന

  വി.വി.ഐപി വിമാന യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുമെന്ന് വ്യോമസേന മേധാവി .  തമിഴ്നാട്ടിലുണ്ടായ കുനൂർ ഹെലികോപ്ടർ അപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുക . അപകടത്തിന്‍റെ കാരണം അന്വേഷണ സംഘം പരിശോധിക്കുകയാണ്. അന്വേഷണം സത്യസന്ധമായിരിക്കുമെന്നും വ്യോമസേനാ മേധാവി വി.ആർ ചൗധരി ചൂണ്ടിക്കാട്ടി . ഡിസംബര്‍ 8നാണ് ഊട്ടിയിലെ കൂനൂരിൽ ഹെലികോപ്റ്റര്‍ തകർന്ന് വീണ് അപകടമുണ്ടായത്. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു ഹെലിക്കോപ്റ്റർ ദുരന്തം .  അപകടത്തില്‍ സംയുക്ത കരസേനാ മേധാവി…

Read More

വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് സിപിഎം; എന്ത് മാറ്റമാണ് ഉണ്ടാകുകയെന്ന് യെച്ചൂരി

  പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ എതിർത്ത് സിപിഎം. പ്രായപരിധി ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നൽകുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂർത്തിയാകണമെന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി പറഞ്ഞു കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷമേ പാർലമെന്റിൽ നിയമത്തെ എതിർക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് പോകൂവെന്നും യെച്ചൂരി…

Read More

സുധീഷ് വധം: ഒട്ടകം രാജേഷിനെ തെരഞ്ഞുപോയ പോലീസ് സംഘത്തിന്റെ വള്ളം മുങ്ങി; പോലീസുകാരൻ മരിച്ചു

  പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ തെരഞ്ഞുപോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു. അഞ്ചുതെങ്ങ് പണയിൽക്കടവിലാണ് അപകടം. ആലപ്പുഴ സ്വദേശിയും എസ് ഐ പി ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത് വർക്കല സിഐയും മൂന്ന് പോലീസുകാരും സഞ്ചരിച്ച വള്ളമാണ് മുങ്ങിയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ തുരുത്തിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് സംഘം വള്ളത്തിൽ പോയത്. എന്നാൽ കായലിൽ വെച്ച് വള്ളം മുങ്ങുകയായിരുന്നു സിഐയെയും…

Read More