Headlines

Webdesk

കാശ്മീരിലെ ഹർവാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

  ജമ്മു കശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ സേന ഭീകരനെ വധിക്കുകയായിരുന്നു.

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തിനശിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

  തിരുവനന്തപുരം മാറനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപ്പിടിച്ചു. വാനിലുണ്ടായിരുന്ന മൂന്നുപേർ തലനാരിഴയുടെ വ്യത്യാസത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മാറനല്ലൂർ പുന്നാവൂർ കാരനിന്നവിളയിലായിരുന്നു സംഭവം. മൂലക്കോണത്ത് അക്വേറിയം നടത്തുകയാണ് വെളിയംകോട് വലിയപുറം തൊട്ടരികത്ത് വീട്ടിൽ ഷിജിൻദാസ്. ജോലി സ്ഥലത്തേക്ക് പോവുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിൻദാസും ഭാര്യ ഗ്രീഷ്മയും. ഇവർക്കൊപ്പം സുഹൃത്ത് ആദർശുമുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് പത്ത് മിനിറ്റിലുള്ളിൽ അപ്രതീക്ഷിതമായി എൻജിനിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ഉടൻ ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടി നിർത്തിയശേഷം പുറത്തേക്ക് ചാടി. പെട്ടെന്ന്…

Read More

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു

  ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ കൊലപാതകം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവിനെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊന്നു. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആലപ്പുഴ നിയോജക മണ്ഡലം മുൻ സ്ഥാനാർഥിയും ആലപ്പുഴ ബാർ അസോസിയേഷനിലെ അഭിഭാഷകനുമായിരുന്നു.

Read More

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് ഗുരുതരമായി പരുക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ ര്കഷിക്കാനായില്ല.

Read More

ഒമിക്രോൺ വ്യാപനം വർധിക്കുന്നു, ആകെ കേസുകൾ 140 കടന്നു; കേരളത്തിലും ആശങ്ക

ഒമിക്രോൺ വ്യാപന തീവ്രത വർധിച്ചാൽ രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന സൂചന നൽകി വിദഗ്ധർ.അതേസമയം വാക്‌സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ 54 കോടിയിലേറെ പേർ രണ്ട് ഡോസ് വാക്‌സിനും 82 കോടിയിലധികം പേർ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു. അതേസമയം രാജ്യത്ത് ഒമിക്രോൺ ബാധ വർധിക്കുകയാണ്. രാജ്യത്താകെ 140ലേറെ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 ജില്ലകളിൽ  പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നും ജാഗ്രത…

Read More

വാർത്തകൾ വിരൽത്തുമ്പിൽ

  🔳ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന ദക്ഷിണേഷ്യന്‍ മേഖലാ റീജണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിങ്. ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നതിനാല്‍ രോഗബാധിതമേഖലയില്‍നിന്നടക്കം എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ച് രോഗവ്യാപനം തടയണമെന്നും അദ്ദേഹം പറഞ്ഞു. 🔳ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണമാകാനിടയില്ലെന്നാണ് ദേശീയ കൊവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്….

Read More

ക​റാ​ച്ചി​യി​ൽ സ്ഫോ​ട​നം; 12 പേർ കൊല്ലപ്പെട്ടു

സി​ന്ധ്: പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വ​ശ്യ​യി​ലെ ക​റാ​ച്ചി​ക്ക് സ​മീ​പം ഷെ​ർ​ഷ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊല്ലപ്പെട്ടു . അപകടത്തിൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അതെ സമയം സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ ഒ​രു ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നറിയാൻ പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പ​രി​ശോ​ധന ഊർജ്ജിതമാക്കി . പ്ര​ദേ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും തകരാർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.  

Read More

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം; ലേല നടപടിയുടെ കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണം: ദേവസ്വം ബോര്‍ഡ്

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം. ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. ലേലത്തിൽ പിടിച്ച ആളുടെ പ്രതിനിധിയെ ഇക്കാര്യം അറിയിച്ചു. ദേവസ്വം നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഭരണ സമിതി ചർച്ച ചെയ്യും. ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ അല്‍പ്പനേരം മുമ്പാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍…

Read More

സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണം; മുഖ്യമന്ത്രി

സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ നവകേരളം പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വിവാഹ സമയം സ്ത്രീധന വിഷയം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകണമെന്നും ഈ ബോധവൽകരണം ക്യാമ്പയിൻ ദിവസങ്ങളിൽ മാത്രം പോരാ തുടർന്നും കുടുംബശ്രീ അത് ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തിൽ സ്ത്രീകൾക്ക് പല മേഖലയിലും മുന്നേറാൻ കഴിഞ്ഞുവെന്നും എന്നാൽ ഇന്ന് സ്ത്രീകൾക്കെതിരെ തിന്മകൾ ഉണ്ടാകുന്നു ഇത്തരം തിൻമകൾക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ ഒപ്പമുണ്ടാകും അദ്ദേഹം പറഞ്ഞു.എന്നാൽ…

Read More

അഗ്നി പ്രെെം മിസെെല്‍ പരീക്ഷണം വിജയം

ഒഡീഷയിലെ ബാലസോറില്‍ അഗ്നി പ്രെെം മിസെെല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസെെലിന്റെ പ്രഹരശേഷി. അഗ്നി സിരീസിലെ ആറാമത് മിസെെലാണ് അഗ്നി പ്രെെം. ആണവ പോര്‍മുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസെെല്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ഡിസംബര്‍ ഏഴിന് ബ്രഹ്മോസ് മിസെെലിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസെെലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റര്‍ ദൂരത്തില്‍ വരെ മിസെെലുകള്‍ അനായാസം നേരിടാൻ കഴിയുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

Read More