Headlines

Webdesk

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ തീരത്ത് നിന്ന് 29 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി.  

Read More

ഷാനിന്റെ ശരീരത്തില്‍ നാല്‍പതിലേറെ വെട്ടുകള്‍; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ആലപ്പുഴയില്‍ കൊല ചെയ്യപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഷാനിന്റെ ശരീരത്തില്‍ നാല്‍പ്പതിലോറെ മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് കാലത്താണ് ഷാനിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കഴുത്തിലും, കാലിലും, ശരീരത്തിന്റെ പിന്‍ഭാഗത്തുമായി നിരവധി മുറിവുകളാണ് ഉണ്ടായിരുന്നത്. ആക്രമണം നടന്ന ഉടനെ ഷാനെ കൊച്ചിയലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്നാണ്…

Read More

കോഴിക്കോട് ജില്ലയില്‍ 263 പേര്‍ക്ക് കോവിഡ് ;രോഗമുക്തി 540, ടി.പി.ആര്‍ 5.94%

  കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 3പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാള്ക്കും സമ്പര്‍ക്കം വഴി 259 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 4498 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 540 പേര്‍ കൂടി രോഗമുക്തി നേടി. 5.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി വന്ന 398 പേർ ഉൾപ്പടെ 16051 പേർ ഇപ്പോൾ…

Read More

സംസ്ഥാനത്ത് ഇന്ന് 2995 പേർക്ക് കൊവിഡ്, 11 മരണം; 4160 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 2995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂർ 203, കണ്ണൂർ 185, ഇടുക്കി 160, പത്തനംതിട്ട 147, മലപ്പുറം 131, ആലപ്പുഴ 119, പാലക്കാട് 76, കാസർഗോഡ് 69, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,40,333 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,36,127 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4206 പേർ ആശുപത്രികളിലും…

Read More

വയനാട് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.15

  വയനാട് ജില്ലയില്‍ ഇന്ന് (19.12.21) 68 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 174 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.15 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134663 ആയി.132974 പേര്‍ രോഗമുക്തരായി. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 878 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 888 പേര്‍ ഉള്‍പ്പെടെ ആകെ…

Read More

കെ എസ് ആര്‍ ടി സി ശമ്പള വിതരണം നാളെ മുതല്‍; ഡ്യൂട്ടി ബഹിഷ്കരണം പ്രതിസന്ധി കൂട്ടുമെന്നും സിഎംഡ‍ി

സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങുമെന്ന് സിഎംഡി. കോവിഡിന് ശേഷമുള്ള റിക്കാർഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആർടിസിക്ക് ലഭിച്ചത്. ഏകദേശം 5.79 കോടി രൂപ. ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരി​ഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കരുതെന്നും സിഎംഡി അഭ്യർത്ഥിച്ചു. സർവ്വീസ് മുടങ്ങുന്നത് കൊണ്ട് കെഎസ്ആർടിസിയെ ജനങ്ങളിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നതെന്ന് സിഎംഡി പറഞ്ഞു. അത് കൊണ്ട് തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പിൽ മേൽ നിലവിൽ…

Read More

ചൈനയിൽ പാലം തകർന്ന് നാല് മരണം

മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എഷൗ നഗരത്തിൽ പാലം തകർന്ന് വീണ് നാല് മരണം. എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. എക്സ്പ്രസ് വേയ്ക്ക് മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. പുലർച്ചെ 3.36 ഓടെയായിരുന്നു അപകടം. അപകടസമയം ആളുകൾ പാലത്തിൽ ജോലി ചെയ്യുകയായിരുന്നു. കൂടാതെ 3 ട്രക്കുകൾ പാലത്തിലുണ്ടായിരുന്നു. മേൽപ്പാലത്തിന് താഴെ ഉണ്ടായിരുന്ന ഒരു കാർ പൂർണമായും തകർന്നു. അമിതഭാരം കയറ്റിയ ട്രക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എക്‌സ്‌പ്രസ് വേയുടെ ടു-വേ ഗതാഗതം അടച്ചതായി…

Read More

രണ്ടു ദിവസം കൊണ്ട് 100 കോടി കടന്ന് അല്ലു അർജുന്റെ പുഷ്പ

ബോക്‌സ് ഓഫീസിൽ തരംഗമായി അല്ലു അർജുൻ നായകനായ സുകുമാർ സംവിധാനം ചെയ്ത തെലുങ്ക് ആക്ഷൻ ഡ്രാമ ചിത്രം ‘പുഷ്പ’. കോവിഡ് പ്രതിസന്ധിയിലാക്കിയ ഇന്ത്യൻ സിനിമാ മേഖലയുടെ ഉയിർത്തെഴുന്നേൽ്്പ്പിന്റെ പ്രതീകം കൂടി മാറിയിരിക്കുകയാണ് പുഷ്പ. കോവിഡ് മൂലം തീയറ്ററിലിറങ്ങിയ ചിത്രങ്ങളുടെ എണ്ണം കുറവാണെങ്കിലും ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് പുഷ്പ. ഇപ്പോൾ രണ്ടു ദിവസം കൊണ്ട് 100 കോടി കടന്നിരിക്കുകയാണ് പുഷ്പ. ആദ്യ രണ്ടു ദിനംകൊണ്ട് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന്…

Read More

ഗവർണർക്ക് അയച്ച കത്ത്: സ്വാഭാവിക ആശയ വിനിമയം മാത്രമെന്ന് മന്ത്രി ആർ ബിന്ദു

കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് അയച്ച കത്തിനെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം നടത്തിയത് പൂർണമായും ഗവർണറുടെ ഉത്തരവാദിത്വത്തിലാണ്. നടന്നത് സ്വാഭാവികമായ ആശയവിനിമയാണ്. സർവകലശാലയുടെ ചാൻസലർ ഗവർണറും പ്രോ ചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ട് പദവികളിൽ ഇരിക്കുന്നവർ തമ്മിൽ ആശയ വിനിമയം നടത്തൽ സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. പ്രോ ചാൻസലർ എന്തെങ്കിലും നിർദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ…

Read More

ആലപ്പുഴയിലെ കൊലപാതകങ്ങൾ ദുഃഖവും നാണക്കേടുമുണ്ടാക്കുന്നുവെന്ന് ഗവർണർ

  ആലപ്പുഴയിലെ കൊലപാതക സംഭവങ്ങൾ ദുഃഖകരവും നാണക്കേടുളവാക്കുന്നതുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയം ആരുടെയും മരണത്തിന് കാരണമാകരുതെന്ന് ഗവർണർ പറഞ്ഞു. ആരും നിയമം കൈയിലെടുക്കരുത്. സംഭവം അന്വേഷിക്കുന്നതിന് പോലീസിന് സമയം നൽകണമെന്നും ആരും അനാവശ്യ നിഗമനങ്ങളിലേക്ക് പോകരുതെന്നും ഗവർണർ ആവശ്യപ്പെട്ടു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് ആദ്യം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഒരു സംഘം ഷാനെ വെട്ടിക്കൊന്നത്. ഇന്ന് പുലർച്ചെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി…

Read More